ADVERTISEMENT

ഡാലസ് ∙ പ്ലാങ്കമൺ അയിരൂർ സ്വദേശി ടി.എം. വർഗീസ് ഡാലസിൽ അന്തരിച്ചു. ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ് മാത്യുവിന്‍റെയും പരേതയായ മറിയാമ്മ മാത്യുവിന്‍റെയും മകനാണ്. 1986ൽ ന്യൂയോർക്കിൽ എത്തിയ വർഗീസും കുടുംബവും സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം 2014ൽ ഡാലസിൽ സ്ഥിരതാമസമാക്കി.

കരോൾട്ടൻ ബഥേൽ റിവൈവൽ സഭയിൽ സജീവമായിരുന്നു. ഭാര്യ: അന്നമ്മ (കണ്ണേത്ത് കുടുംബം). മക്കൾ: ബ്ലിസ്, ബ്ലെസ്.

പൊതുദർശനം ഞായറാഴ്ച വൈകിട്ട് അഞ്ചിനും തിങ്കളാഴ്ച രാവിലെ ഒൻപതിനും 13930 ഡിസ്ട്രിബ്യൂഷൻ വേ, ഫാമേഴ്സ് ബ്രാഞ്ച്, ടെക്സസ് 75234ൽ നടക്കും. സംസ്കാരം തിങ്കളാഴ്ച 12.30ന് ഫർണോ സെമിത്തേരിയിൽ. 
(വാർത്ത: രാജു തരകൻ)

English Summary:

T. M. Varghese died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com