ADVERTISEMENT

ഫിലഡൽഫിയ∙ ഫിലഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജിന്‍റെ ഐവിലാൻഡിലെ വീട്ടിൽ ചേർന്ന യോഗത്തിൽ ഇതിനായി സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു.

കേരളത്തിൽ 25 ദമ്പതികൾക്ക് വിവാഹം നടത്തിക്കൊടുക്കാനുള്ള പദ്ധതിക്ക് ഗാന്ധിഭവനുമായി പ്രൊവിൻസ് കൂടിയാലോചന നടത്തി. ഒക്ടോബർ രണ്ടിന് കോട്ടയത്ത് നടക്കുന്ന സമൂഹ വിവാഹത്തിൽ  വേൾഡ് മലയാളി കൗൺസിൽ സഹകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: നൈനാൻ മത്തായി (പ്രസിഡന്‍റ് - 215 760-0447), മറിയാമ്മ ജോർജ് (ചെയർപേഴ്സൺ - 267 357-1542), ലൂക്കോസ് മാത്യു (സെക്രട്ടറി - 267 467-4993), തോമസ്കുട്ടി വർഗീസ് (ട്രഷറർ - 267 515-8727).

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജൂൺ 7ന് മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടത്തും.  നർത്തകിയും ഫിലഡൽഫിയ നുപുറ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറുമായ അജി പണിക്കർ പ്രോഗ്രാം കോഓർഡിനേറ്ററാണ്.

പ്രൊവിൻസിന്‍റെ വുമൺ ഫോറം പ്രസിഡന്‍റ് ഷൈല രാജന്‍റെ മാതാവിന്‍റെ വേർപാടിൽ യോഗം അനുശോചിച്ചു. നൈനാൻ മത്തായി അധ്യക്ഷത വഹിച്ചു. ലൂക്കോസ് മാത്യു സ്വാഗതവും തോമസ്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു. മറിയാമ്മ ജോർജിനെ ഫലകം നൽകി ആദരിച്ചു. ബെന്നി മാത്യു (അക്കൗണ്ടന്‍റ്), അപ്പു, റൂബി (ഓഡിറ്റേഴ്സ്) എന്നിവരെ അഭിനന്ദിച്ചു.  ജനുവരി മൂന്നിന് മത്തായിയുടെ ഭവനത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ നടക്കും. ഷൈല രാജൻ കോഓർഡിനേറ്ററാണ്.

English Summary:

World Malayali Council formed Philadelphia Province sub-committees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com