ADVERTISEMENT

ഷിക്കാഗോ ∙ ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്‌കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരളാ ഘടകം അനുശോചിച്ചു.

പ്രസിഡന്റ് സതീശൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ഐഒസി ഭാരവാഹികളും അനുഭാവികളും പങ്കെടുത്തു. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്‌കരണം തുടങ്ങിയ പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചെന്ന് പ്രസിഡന്റ്  അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

indian-overseas-congress-condoled-the-demise-of-manmohan-singh

സാമ്പത്തിക വിദഗ്ദ്ധനിൽ നിന്നും രാഷ്ട്രീയനേതാവായുള്ള ഡോ. മൻമോഹൻ സിങ്ങിന്റെ വളർച്ചയും വഴിമാറ്റവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നാഴികക്കല്ലായിരുന്നുവെന്ന് ചെയർമാൻ തോമസ് മാത്യു പറഞ്ഞു. മുൻ പ്രസിഡന്റ് ലീലാ മാരേറ്റ്, മറ്റു ഭാരവാഹികളും അനുഭാവികളുമായ ഡോ. ഈപ്പൻ ജേക്കബ്, ഉഷാ ജോർജ്, എം. വി. ജോർജ്, സന്തോഷ് കാപ്പിൽ, സതീഷ് നൈനാൻ, സജീവ്, ജോർജ്കുട്ടി, ജോഫി മാത്യു, ചെറിയാൻ കോശി, ഏലിയാസ് ജസ്റ്റിൻ ജേക്കബ്, ബാബു ചാക്കോ തുടങ്ങിയവർ അനുശോചിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ നന്ദി പറഞ്ഞു.

English Summary:

Indian Overseas Congress condoled the demise of Manmohan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com