ADVERTISEMENT

ലൊസാഞ്ചലസ്∙ നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ (47) ലൊസാഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ബെയ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

'ദി ലൈഫ് ആഫ്റ്റർ ബെത്ത്', 'ദി ലിറ്റിൽ അവേഴ്സ്' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് ബെയ്ൻ പ്രശസ്തനായത്. 'ഐ ഹാർട്ട് ഹക്കബീസ്' എന്ന ചിത്രത്തിന്‍റെ സഹരചയിതാവാണ് . 2004ൽ മികച്ച ഫീച്ചറിനുള്ള ഗോതം അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ടെലിവിഷൻ രംഗത്തും ബെയ്ൻ സജീവമായിരുന്നു. ഷോടൈം സീരീസ് 'സിനിമാ ടോസ്റ്റ്'  സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തു. ഭാര്യ ഓബ്രി പ്ലാസയുമായി സഹകരിച്ചാണ് ഈ പരമ്പര നിർമിച്ചത്.

2021 മേയ് മാസത്തിലാണ് ബെയ്ൻ പ്ലാസയെ  രഹസ്യമായി വിവാഹം കഴിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്ലാസ ബെയ്നയെ തന്‍റെ പ്രിയപ്പെട്ട ഭർത്താവ് എന്ന്  പരാമർശിച്ചതോടെയാണ് ഇരുവരും വിവാഹിതരായതായി ആരാധകർ കണ്ടെത്തിയത്.

English Summary:

Aubrey Plaza's husband Jeff Baena found dead at 47

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com