നോർത്ത് അമേരിക്കൻ ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസിന് തുടക്കമായി
Mail This Article
മിഷിഗൺ ∙ മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന യൂത്ത് ഫെലോഷിപ്പിഷ് സംഘടിപ്പിക്കുന്ന 28-ാമത് ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസിന് ഡിട്രോയിറ്റിൽ തുടക്കമായി. ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ 4 ദിവസം നീളുന്ന ലീഡർഷിപ്പ് കോൺഫറൻസ് നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്തു.
ഡിട്രോയിറ്റ് മാർത്തോമ്മ ഇടവക വികാരി റവ. സന്തോഷ് വർഗീസ് സ്വാഗതം പറഞ്ഞു. ഭദ്രാസന യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ജെയ്‌സൺ എ തോമസ്, റവ.നവീൻ മാത്യു തോമസ്, റവ. ജേസൺ വർഗീസ്, റവ. ജെസ് എം ജോർജ്, റവ. ജെഫ് ജാക്ക് ഫിലിപ്സ്, റവ. എബ്രഹാം കുരുവിള, റവ. പി. ചാക്കോ, റവ. ബിജു വൈ, റവ. ജെസ്‌വിൻ ജോൺ, ലേചാപ്ലയിൻ ടോം ഫിലിപ്പ്, ഭദ്രാസന യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ഷോൺ മാത്യു, ജോയിന്റ് സെക്രട്ടറി റിയ വർഗീസ്, ട്രഷറർ ജോതം.ബി.സൈമൺ, ഭദ്രാസന അസംബ്ലി അംഗം ഷോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഡിട്രോയിറ്റ് മാർത്തോമ്മാ യൂത്ത് ഗ്രൂപ്പ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ പ്രൊക്ലെയിം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും ചർച്ചകളും നടക്കും. നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നായി നൂറോളം യൂത്ത് ലീഡേഴ്‌സ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
റവ. സന്തോഷ് വർഗീസിന്റെ നേതൃത്വത്തിൽ സാനിയ ബെൻസി, ഇവാഞ്ചലിൻ ജോൺ എന്നിവർ കൺവീനേഴ്‌സായിട്ടുള്ള ഡിട്രോയിറ്റ് മാർത്തോമ്മാ യൂത്ത് ഗ്രൂപ്പിന്റെ വിപുലമായകമ്മറ്റിയാണ് സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.