നേർമ ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
Mail This Article
×
എഡ്മിന്‍റൺ∙ എഡ്മിന്‍റൺ കാൽഡർ കമ്മ്യൂണിറ്റി ഹാളിൽ നേർമ ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ 60ഓളം പേർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നേർമയുടെ യുവ കലാകാരന്മാർ അവതരിപ്പിച്ച ഗ്രീക്ക് ദൈവങ്ങളുടെ തീമിലുള്ള ഫാഷൻ ഷോ എന്നിവ കാണികളെ ആകർഷിച്ചു.
നേർമയുടെ പ്രസിഡന്‍റ് ബിജു മാധവൻ സ്വാഗതം അറിയിച്ചു. ഇന്ത്യ-അമേരിക്കൻ പ്രസ് ക്ലബ് ബോർഡ് മെമ്പറും കാനഡയുടെ മലയാള മിഷൻ കോഓർഡിനേറ്ററുമായ ജോസഫ് ജോൺ ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി.
അഡ്വ. സ്റ്റെഫി ആൻ ജോസ് ആശംസകൾ അറിയിച്ചു. അഡ്വ. സണ്ണി കോലടിയിൽ നന്ദി അറിയിച്ചു. സ്വാദിഷ്ടമായ അത്താഴവിരുന്നിനു ശേഷം 360 ഡിഗ്രി ഫോട്ടോ ബൂത്തും ഡിജെയും ഒരുക്കിയിരുന്നു. കുടുംബസമേതം സാന്‍റയുടെ കൂടെ ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കി.
English Summary:
Edmonton Nerma's Christmas and New Year Celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.