ADVERTISEMENT

ഡാലസ് ∙ ഈ വർഷം മേയ് മൂന്നിന് ഒഴിവു വരുന്ന ഗാർലൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി. സി. മാത്യുവിന്‍റെ പ്രചാരണത്തിന് തുടക്കമായി. കെഇഎ ഹാളിൽ നടന്ന പ്രചാരണ പരിപാടിക്ക് ക്യാംപെയ്ൻ മാനേജർ മാർട്ടിൻ പാടേറ്റി നേതൃത്വം നൽകി. പാസ്റ്റർ കാർലൻഡ് റൈറ്റിന്‍റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ചർച് സീനിയർ പാസ്റ്റർ  ഷാജി കെ ഡാനിയേൽ, ക്യാംപെയ്ൻ ട്രഷറർ  ബിൽ ഇൻഗ്രാം, ക്യാംപെയ്ൻ ടീം അംഗം ജോഷ് ഗാർഷ്യ,യുവ നേതാവും അധ്യാപകനുമായ ജോ മാവേര, പാസ്റ്റർ ഇർവിൻ ബാരെറ്റ്, സിറ്റി ഓഫ് സാക്സി കൗൺസിൽ സ്ഥാനാർഥി ഗുരുവിന്ദർസിങ്, സൈഫുൽ ഇസ്​ലാം, ക്യാംപെയ്ൻ അംഗം എബ്രഹാം മാത്യു, ക്യാംപെയ്ൻ അംഗം ആഷ്‌ലി വിൻസ്റ്റൺ എന്നിവർ പ്രസംഗിച്ചു.

ക്യാംപെയ്ൻ കമ്മിറ്റി അംഗം റയാൻ കീലൻ, പി. സി മാത്യുവിന്‍റെ പ്രവർത്തനങ്ങളെ സദസിനു പരിചയപ്പെടുത്തി. പി.സി. മാത്യു  മറുപടി പ്രസംഗത്തിൽ ഗാർലൻഡുമായുള്ള ദീർഘകാല ബന്ധം ഓർമിച്ചു. 2005ൽ അമേരിക്കയിൽ കാലുകുത്തിയപ്പോൾ ആദ്യമായി താമസിച്ചത് ഗാർലൻഡിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇർവിങ്ങിലേക്ക് മാറേണ്ടിവന്നെങ്കിലും 2014ൽ ഗാർലൻഡിൽ വീട് വാങ്ങി.

ഗാർലൻഡിലെ റോസ്‌ഹിൽ റോഡിലുള്ള സിറോ മലബാർ പള്ളിയിലും ലോക്കസ്റ്റ് ഗ്രോവിലുള്ള സെന്‍റ് ഗ്രിഗോറിയോസ് പള്ളി ഓഡിറ്റോറിയത്തിലും പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗാർലൻഡ് സിറ്റിയിൽ ബോർഡ് ആൻഡ് കമ്മീഷനുകളിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചു. മേയറുമായും കൗൺസിൽ അംഗങ്ങളുമായും സുഹൃത്ത് ബന്ധം സ്ഥാപിച്ചു. ഗാർലൻഡ് തന്‍റെ പ്രവർത്തന മേഖലയിൽ അന്നും ഇന്നും പ്രധാനപ്പെട്ട നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ വിജയത്തിനായി സഹായിക്കണമെന്ന് പി.സി മാത്യു അഭ്യർഥിച്ചു.

ഭാര്യ ഡെയ്സി മാത്യു, മകൾ ആലിൻ മാത്യു, മരുമകൻ ടിമോ കുരിയൻ, മകൻ അൻസൽ മാത്യു, മൂത്ത സഹോദരിയുടെ ഭർത്താവ് തോമസ് മാത്യു എന്നിവരോടൊപ്പമാണ് പ്രചാരണ ഉദ്ഘാടനത്തിന് പി.സി എത്തിയത്. പി. പി. ചെറിയാൻ, വർഗീസ് കയ്യാലക്കകം, പാസ്റ്റർ സണ്ണി വെട്ടാപ്പാല, പാസ്റ്റർ സാമുവേൽ ജോൺ, ജോളി സാമുവേൽ, ഹെറാൾഡ് പത്രാധിപർ തരകൻ സാർ, തോമസ് ചെല്ലേത്ത്, അനശ്വർ മാമ്പിളി, ജോൺ സാമുവേൽ, ജിൻസ് മാടമാണ (ഗ്രേസ് ഇൻഷുറൻസ്), കാൽ ജോർജ്, ബെന്നി ജോൺ, ജെയ്സി ജോർജ്സ,  സജി സ്കറിയ (സൗണ്ട്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐറിനും ടിന്റുവും ജയകുമാർ പിള്ളയും അൽസ്റ്റർ മാമ്പിള്ളിയും ചാർളി വാരണത്തും പാട്ടുകൾ ആലപിച്ചു. പരിപാടിക്ക് എല്ലാ സഹായവും നൽകിയ കിയ ഉടമ സിബി, ഷാനു, അനിയൻകുഞ്ഞു എന്നിവരോടും സ്റ്റാഫിനോടുമുള്ള നന്ദിയും പി. സി. മാത്യു അറിയിച്ചു.

English Summary:

PC Mathew Garland Mayor 2025 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com