യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് പുതുവത്സര കൂട്ടായ്മ സംഘടിപ്പിച്ചു
Mail This Article
ഹൂസ്റ്റൺ ∙ തടാകത്തിൽ മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്നവർ മലിനത നിറഞ്ഞ വലകൾ കഴുകുന്ന പ്രവൃത്തി ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യരാക്കി രൂപാന്തരപ്പെടുത്തിയത് യേശുക്രിസ്തുവിൽ നിന്ന് അനുഭവപ്പെട്ട ദൈവസ്നേഹമാണെന്ന് റവ. ഫാ. ഐസക് വി പ്രകാശ്. അനിയൻ ചാക്കച്ചേരി-ആൻസി ദമ്പതികളുടെ ഭവനത്തിൽ നടന്ന യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ (യുസിഎഫ്) പ്രഥമ പുതുവത്സര കൂട്ടായ്മയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോനച്ചൻ തോമസ് പ്രാരംഭ പ്രാർഥന നടത്തി. മത്തായി കെ മത്തായി അധ്യക്ഷത വഹിച്ചു. ബാബു കൊച്ചുമ്മൻ മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജോൺ കുരുവിള പ്രാർഥിച്ചു. മുഖ്യ സന്ദേശത്തിനു ശേഷം സാക്ഷ്യങ്ങൾ പങ്കുവച്ചു. വിവാഹ വാർഷികവും ജന്മദിനവും ആഘോഷിച്ചവർക്ക് പ്രത്യേക പ്രാർഥനയും ആശംസകളും നേർന്നു.
പി.ഐ. വർഗീസ് നന്ദി പറഞ്ഞു. മാത്യു വർഗീസ് സമാപന പ്രാർഥന നടത്തി. റവ. ഫാ. ഐസക് വി പ്രകാശിന്‍റെ ആശിർവാദത്തോടെ യോഗം സമാപിച്ചു. യുസിഎഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു.
വാർത്ത : സജി പുല്ലാട്