ADVERTISEMENT

ന്യൂജഴ്‌സി∙ സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്‍റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ജോസ് മെലോ (52) ആണ് 31 വയസ്സുള്ള നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9ന് പ്രതിയുടെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

മുൻപ് മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്ക്കെതിരെ കേസുണ്ട്. ഇയാളെ ന്യൂജഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇതേ തുടർന്ന് അധികൃതർ ഉൾപ്പെടുത്തിയിരുന്നു.

ജോസ് മെലോ. ന്യൂജഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ നിന്നുള്ള ചിത്രം
ജോസ് മെലോ. ന്യൂജഴ്‌സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ നിന്നുള്ള ചിത്രം

എത്രകാലമായി മെലോ യുവതിയുമായി പ്രണയം ആരംഭിച്ചിട്ട് എന്നതും വ്യക്തമല്ല. കൊല്ലപ്പെട്ട യുവതിക്ക് രണ്ട് മക്കളുണ്ടെന്നാണ് വിവരം. യുവതിയുടെ സംസ്കാരം സ്വദേശമായ പ്യൂർട്ടോ റിക്കോയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

English Summary:

Bride stabbed to death a day after marriage proposal video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com