കേരള കൾച്ചറൽ ഫോറം ഭാരവാഹികൾ ചുമതലയേറ്റു
Mail This Article
ന്യൂജഴ്സി∙ കേരള കൾച്ചറൽ ഫോറം ന്യൂജേഴ്സിയുടെ 2025-26 ലേയ്ക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ഫ്രാൻസിസ് കാരക്കാട്ടിന്‍റെ അധ്യക്ഷതയിൽ ന്യൂമിൽഫോർഡിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്‍റ് നൈനാൻ ജേക്കബ്, വൈസ് പ്രസിഡന്‍റ് കെ.ജി. തോമസ്, സെക്രട്ടറി സോജൻ ജോസഫ്, ട്രഷറർ തോമസ് മാത്യു, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ കോശി കുരുവിള, കമ്മിറ്റി അംഗങ്ങൾ, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ എന്നിവർ ചുമതലയേറ്റു. സെക്രട്ടറി സോജൻ ജോസഫ് അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ നൈനാൻ ജേക്കബ് അവതരിപ്പിച്ച കണക്കും യോഗം പാസാക്കി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്‍റെയും പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രസിഡന്‍റ് നൈനാൻ ജേക്കബ് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. 2025-26ൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്യുകയും അവയുടെ നടത്തിപ്പിലേക്ക് വിവിധ സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2023-24ലെ ഭാരവാഹികളുടെ മികച്ച പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കേരള കൾച്ചറൽ ഫോറത്തിന്‍റെ സജീവ പ്രവർത്തകനും ഫൊക്കാന ട്രഷററുമായ ജോയി ചാക്കപ്പനും യോഗത്തിൽ സംബന്ധിച്ചിരുന്നു.
ഫ്രാൻസിസ് കാരക്കാട്ട് സ്വാഗതവും നൈനാൻ ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
വാർത്ത: റോയി ജേക്കബ്, അനിൽ ജോർജ്