കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം സെമിനാർ 2 ന്
![kerala-pentecostal-writers-forum-seminar kerala-pentecostal-writers-forum-seminar](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2025/1/28/kerala-pentecostal-writers-forum-seminar.jpg?w=1120&h=583)
Mail This Article
ന്യൂയോർക്ക്∙ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ "സോർ-2025" സെമിനാർ നടക്കും. ഫെബ്രുവരി 2 ന് വൈകിട്ട് 7 മുതൽ 8 വരെ ടെലിഫോൺ കോൺഫറൻസ് വഴി നടക്കുന്ന സെമിനാറിൽ പാസ്റ്റർ ജോൺസൺ എബ്രഹാം (ബഥേൽ വർഷിപ്പ് സെന്‍റർ, യോങ്കേഴ്‌സ്) മുഖ്യപ്രഭാഷണം നടത്തും.
റവ. ഡോ. ജോമോൻ ജോർജ് (പ്രസിഡന്‍റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്‍റ്), സാം മേമന (സെക്രട്ടറി), റവ. ഡോ. റോജൻ സാം (ജോയിന്‍റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ), സൂസൻ ജെയിംസ് (വുമൺസ് കോ-ഓർഡിനേറ്റർ), സ്റ്റേസി മത്തായി (യൂത്ത് കോ-ഓർഡിനേറ്റർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
സെമിനാർ ഫോൺ ലൈൻ നമ്പർ: 516 597 9323
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ജോമോൻ ജോർജ് - 347 306 4363
വാർത്ത: നിബു വെള്ളവന്താനം