ADVERTISEMENT

കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചേക്കാവുന്ന ഒരു മരുന്നുമായി ഗവേഷകര്‍. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചും ദ് റോയല്‍ മാര്‍സ്ഡന്‍ എന്‍എച്ച്എസ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ട്രോജന്‍ ഹോഴ്സ് ഡ്രഗ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

147 രോഗികളില്‍ മരുന്നിന്റെ ട്രയല്‍ ഗവേഷകര്‍ നടത്തിkdkഴിഞ്ഞു. Tisotumab vedotin എന്നാണ് ഗവേഷകര്‍ ഇതിനു നല്‍കിയിരിക്കുന്ന നാമം.  Monoclonal antibody യും  Cytotoxic component ഉം ചേര്‍ന്നതാണ്  ഈ  മരുന്ന്. അർബുദ കോശങ്ങളെ നശിപ്പിക്കാന്‍ തക്ക മാരകശേഷിയുള്ളതാണ് ഇവ. ഇതിലെ Monomethyl auristatin E എന്ന മോളിക്യൂളാണ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്. 

ഒരു ട്രോജന്‍ കുതിരയെപ്പോലെ കാന്‍സര്‍ സെല്ലുകളോടു പൊരുതും എന്നതു കൊണ്ടാണ് ഈ മരുന്നിനെ 'ട്രോജന്‍ ഹോഴ്സ് ഡ്രഗ് ' എന്ന് വിശേഷിപ്പിക്കുന്നത്. രക്ഷപ്പെടാന്‍ സാധ്യത കുറവുള്ള കാന്‍സര്‍ രോഗികള്‍ക്കു പോലും ഈ മരുന്ന് പ്രയോജനം ചെയ്യുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ‌

സെര്‍വിക്സ്‌, അന്നനാളം, ഗർഭപാത്രം, മൂത്രസഞ്ചി, എന്‍ഡോമെട്രിയം എന്നീ അവയവങ്ങളിലെ കാന്‍സര്‍ വളര്‍ച്ചയെ തടയാന്‍ ഈ മരുന്നിനു സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. എന്തായാലും ഭാവിയില്‍ ഈ മരുന്ന് ചികിത്സാരംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു തന്നെയാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com