ADVERTISEMENT

കൊച്ചി നഗരത്തിലെ 31 ശതമാനത്തിലധികം കുട്ടികളും അയണിന്റെ പോരായ്മയുള്ളവരോ വിളര്‍ച്ച ബാധിതരോ ആണെന്ന് പഠന റിപ്പോർട്. ഒരു വയസ്സിൽ താഴെയുള്ള ശിശുക്കളിലും കൗമാരപ്രായക്കാരിലും വിളര്‍ച്ച ബാധിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. 10 വയസ്സുവരെയുള്ള കുട്ടികളില്‍ 20 ശതമാനം പേരിലും ഹിമോഗ്ലോബിന്റെ അളവ് വളരെ താഴെയാണുള്ളത്. 10മുതൽ 20 വയസ്സുവരെയുള്ളവരില്‍ 36 ശതമാനത്തിനും ഈ പ്രശ്‌നം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇതു പരിഹരിക്കുന്നതിന് അയൺ കൂടുതലുള്ള ഭക്ഷണം പതിവാക്കുന്നത് പ്രധാനമാണ്. അയൺ കൂടുന്നതിന് വൈറ്റമിന്‍ സി സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. എന്നാൽ ചായയും കാപ്പിയും അയണിന്റെ സ്വീകരണത്തെ തടസ്സപ്പെടുത്തും. ഹീമോഗ്ലോബിന്‍ അളവ് സ്ഥിരമായി നിരക്ഷിക്കുന്നതിലൂടെ കുട്ടിക്ക് വിളര്‍ച്ച ബാധിച്ചിട്ടില്ലെന്ന് ഉറപ്പിക്കാമെന്നും മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ കേരള ലാബോറട്ടറി സര്‍വീസ് ചീഫ് ഡോ. രമേശ് കുമാര്‍ പറയുന്നു.

വിളര്‍ച്ചയ്ക്കു പ്രധാന കാരണമായി കണ്ടെത്തിയത് അയണിന്റെ കുറവാണ്. ചിലപ്പോഴെങ്കിലും അത് പാരമ്പര്യം കൊണ്ടുമാകാം. ഉല്‍പ്പാദിപ്പിക്കപ്പെടുതിനേക്കാള്‍ ആര്‍ബിസി നശിക്കുന്ന തലാസീമിയയും വിളര്‍ച്ചയ്ക്കു കാരണമാകാം. ഹീമോഗ്ലോബിന്റെ രൂപം മാറുന്നത് സിക്കിള്‍ സെല്‍ അസുഖത്തിന് കാരണമാകും. ഈ കോശങ്ങള്‍ക്ക് സ്വതന്ത്രമായി നീങ്ങാനാവാത്തതിനാല്‍ ശരീര കോശങ്ങളിലേക്കുള്ള രക്ത സ്വീകരണത്തിന്റെ അളവു കുറയും. നവജാത ശിശുക്കളിലും തലാസീമിയയുടെ കുറവു കാണുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com