അങ്ങനെ മൂക്കിലും വന്നൂ പല്ല്!
Mail This Article
വേണമെങ്കിൽ വായിൽ അല്ല, മൂക്കിൽ വരെ പല്ലു വരും. കാര്യം തമാശയാണെന്നു കരുതി ശ്രദ്ധിക്കാതിരിക്കാൻ വരട്ടെ, ഡെൻമാർക്കിൽ 59കാരന്റെ മൂക്കിൽ പല്ലു മുളച്ചുവത്രേ. രണ്ടു വർഷമായി ഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല. മൂക്കിൽനിന്ന് പഴുപ്പും ദുർഗന്ധവും വമിച്ചതിനെത്തുടർന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രോഗി ആശുപത്രിയിലെത്തിയത്.
വിശദ പരിശോധയിൽ മൂക്കിന്റെ ഇടതു ദ്വാരത്തിൽ തടസ്സം കണ്ടെത്തി. തൂടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴയ്ക്കുള്ളിലാണ് പല്ല് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. മിലോസ് ഫുഗൾസാങ്ങ് പറഞ്ഞു.
0.1 മുതൽ ഒരു ശതമാനം വരെ പേരിൽ മാത്രമാണ് ഇങ്ങനെ വഴിതെറ്റി പല്ലുകൾ വളരുന്നതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡെൻമാർക്ക് ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇഎൻടി ഡോക്ടർമാർ പറയുന്നു. 1959 മുതൽ 2008 വരെ 23 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.