അക്കലേഷ്യ കാർഡിയ ചികിത്സിച്ച് ഭേദമാക്കാവുന്നതാണോ?
Mail This Article
അപൂർവമായി അന്നനാളത്തിൽ കാണപ്പെടുന്ന ഒരു അസുഖ മാണിത്. ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിനു വിഷമമുണ്ടാ കുന്നു. അന്നനാളിയിലുള്ള മാംസ പേശികൾ പ്രവർത്തിക്കു ന്നതു വഴിയാണ് ഭക്ഷണം ആമാശയത്തിലേക്ക് നീങ്ങുന്നത്. അന്നനാളിയുടെ അവസാന ഭാഗത്തുള്ള വൃത്താകൃതിയുള്ള മാംസപേശികൾ തുറക്കുമ്പോഴാണ് ഈ ഭക്ഷണം ആമാശയ ത്തിലേക്കു പ്രവേശിക്കുന്നത്. അക്കലേഷ്യ കാർഡിയ എന്ന അസുഖമുള്ളവരിൽ ഈ അന്നനാളിയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കു ന്നില്ല. അന്നനാളിയുടെ അവസാനഭാഗത്തുള്ള മാംസപേശികൾ അടഞ്ഞു തന്നെ ഇരിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണം ആമാശയത്തിലേക്കു പോകുന്നതിനു തടസ്സമുണ്ടാകുകയും അന്നനാളിയിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഇത് വായിലേക്കു തിരിച്ചു വരാം.
കാരണം
അക്കലേഷ്യയുടെ കാരണം അന്നനാളിയുടെ തകരാറുകളാണ്. അന്നനാളത്തിലെ ഞരമ്പുകൾക്കുണ്ടാകുന്ന തകരാർ അക്കലേഷ്യ കാർഡിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാ കുന്നു. ഇത് അന്നനാളിയിൽ ഇത്തരത്തിലുള്ള ന്യൂനത നിറഞ്ഞ പ്രവർത്തനത്തിന് കാരണമാകുന്നു. മാംസ പേശി കളും അന്നനാളത്തിന്റെ അടിയിലായി കാണുന്ന വൃത്താ കൃതിയിലുള്ള പേശികളും കൃത്യമായ രീതിയിൽ പ്രവർത്തി ക്കാതെ വരുന്നു. മറ്റു ചില അസുഖങ്ങളും അക്കലേഷ്യക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ആമാശയത്തി ലുണ്ടാകുന്ന കാൻസർ ഇതിനുദാഹരണമാണ്.
ഫലപ്രദമായ ചികിൽസയുണ്ടോ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആമാശയത്തിലേക്ക് നയി ക്കുന്ന മാംസപേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ തകർച്ച മൂലമാണിങ്ങനെ സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരം നാഡികൾ പ്രവർത്തനരഹിതമാകുന്നത് എന്നതിന് ഉത്തരമില്ല. അതുകൊണ്ടുതന്നെ ഈ അവസ്ഥ പൂർണമായും ഭേദമാ ക്കാൻ പറ്റാത്തതാണ്. ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് അടക്കം അനുബന്ധ പ്രശ്നങ്ങളെ ഭേദമാക്കാനുള്ള ചികിത്സ ഇന്ന് ലഭ്യമാണ്.
എന്താണ് അക്കലേഷ്യ കാർഡിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ?
പ്രധാനമായും ഇത്തരം അവസ്ഥയിൽ ഭക്ഷണം കഴിക്കുന്ന തിന് ബുദ്ധിമുട്ടുണ്ടാവുകയോ ഭക്ഷണം നെഞ്ചിൽ കെട്ടിനിൽ ക്കുന്നതു പോലെതോന്നുകയോ ചെയ്യും. ഇത് ചുമയ്ക്കും ചെറിയ അളവിൽ ശ്വാസം മുട്ടലിനും കാരണമാകും. നെഞ്ചിൽ അസ്വസ്ഥതയും വേദനയും ഉണ്ടാകുന്നു.
രോഗനിർണയം എങ്ങനെ?
ശാസ്ത്രീയമായി അക്കലേഷ്യ കാർഡിയോ ആണെന്നറിയാൻ ബാരിയം ഈസോഫാഗ്രം എന്ന പരിശോധന നടത്തുന്നു. ഇതുവഴി അന്നനാളിയുടെ അടിഭാഗത്തുള്ള തടസ്സം മനസ്സി ലാക്കുവാൻ സാധിക്കുന്നു. ഈസോഫാഗൽ മാനോമെട്രി പരിശോധനവഴി ഈ വൃത്ത പേശികളുടെ പ്രവർത്തനം മനസ്സിലാക്കാം.
എൻഡോസ്കോപ്പി – എൻഡോസ്കോപ്പ് തൊണ്ടയിലൂടെ ഇറക്കുമ്പോൾ ഡോക്ടർക്ക് കൃത്യമായി നിങ്ങളുടെ അന്ന നാളവും അടിഭാഗത്തുള്ള പേശികളും ഉദരവും കാണാൻ സാധിക്കും
മാനോമെട്രി– ചെറിയ പ്ലാസ്റ്റിക് ട്യൂബ് നിങ്ങളുടെ മൂക്കിലൂടെ അന്നനാളത്തിലേക്ക് കടത്തിവിടുന്നു. ഇത് വ്യത്യസ്ത രീതി യിൽ പേശികളുടെ പ്രവർത്തനത്തെ വിലയിരുത്തുന്നു.
ചികിത്സ
അക്കലേഷ്യ ചികിത്സയെന്നാൽ അന്നനാളത്തിന്റെ അടിയിലുള്ള വൃത്തപേശികൾ തുറപ്പിക്കുകയും ഭക്ഷണങ്ങൾ ആഹാര പദാർഥങ്ങൾ എന്നിവ സുഖമായി അന്നനാളത്തിലൂടെ കടന്നു പോകുകയും ചെയ്യുന്നു. രോഗിയുടെ വയസ്സ്, അസുഖത്തിന്റെ തീവ്രത എന്നിവയ്ക്കനുസരിച്ച് താഴെ കാണുന്ന ചികിത്സാ രീതികൾ എടുക്കുന്നു.
മരുന്നുകൾ
നൈട്രേറ്റ്സ് അല്ലെങ്കിൽ നിഫിടിപ്പിൻ പോലുള്ള മെഡിസിൻ അന്നനാളത്തിലുള്ള വൃത്തപേശികളെ തുറപ്പിക്കുന്നു. ഇത് ഭക്ഷണം എളുപ്പം കഴിക്കാൻ സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. ഇത് എപ്പോഴും പ്രായോഗികമല്ല. ഇതിന്റെ ഫലം കുറച്ച് സമയം മാത്രമേ നിലനിൽക്കൂ.
ബോട്ടോസ് കുത്തിവയ്പ്
എൻഡോസ്കോപ്പ് വഴി ബോട്ടോക്സ് പേശി വലയത്തിലേക്ക് കുത്തിവയ്ക്കുന്നു. ഇതിന്റെ ഫലമായി പേശികൾ വികസി ക്കുകയും അത് ആഹാരം വയറ്റിലേക്കു പോകുവാൻ സഹാ യിക്കും. ഏതാനും മാസമോ വർഷമോ ആവർത്തിക്കേണ്ട തുണ്ട്. ഇത് സാധാരണയായി വേദനയില്ലാത്തതാണ്. മറ്റ് ചികിത്സാ രീതികളൊന്നും ഇല്ലാത്തവർക്ക് താൽക്കാലികാശ്വാ സത്തിനായി ഇത് ഉപയോഗപ്പെടുത്താം. പിന്നീട് ശസ്ത്രക്രിയ നടത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായേക്കാം.
ന്യൂമാറ്റിക് ഡൈലേഷൻ
ഒരു ബലൂൺ അന്നനാളത്തിലെ വൃത്തപേശികളിലേക്കു കടത്തിവിടുകയും അത് തുറപ്പിക്കുകയും ചെയ്യുന്നു. ഇത് വീണ്ടും ചെയ്യേണ്ടി വരുന്ന സാധ്യത കൂടുതലാണ്.
(POEM )എൻഡോസ്കോപ്പിക്ക് മൈയോട്ടമി
എൻഡോസ്കോപ്പിക് ടെക്നോളജി ഉപയോഗിക്കുന്ന പുതിയ രീതിയാണ് POEM. എൻഡോസ്കോപ്പി വായിലൂടെ അന്നനാള ത്തിലേക്ക് കടത്തിവിടുന്നു. അതിനുശേഷം അന്ന നാളത്തിലെ അവസാനഭാഗത്തെ പേശികൾ വിഭജിച്ച് വൃത്ത പേശികളെ അയച്ചു വിടുന്നു.
താക്കോൽദ്വാര മയോട്ടമി ശസ്ത്രക്രിയ
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയോ തുറന്ന ശസ്ത്ര ക്രിയയിലൂടെയോ മയോട്ടമി ചെയ്യാം. താക്കോൽദ്വാര ശസ്ത്ര ക്രിയയാണ് കൂടുതലും ജനപ്രീതിയുള്ളത്. ഉദരം വഴിയോ തൊറാക്സ് വഴിയോ ആണ് ഇത് ചെയ്യുന്നത്. ഉദരം വഴിയു ള്ളത് ട്രാൻസ് തൊറാസിക് ഈസോഫാഗൽ മയോട്ടമിയേക്കാൾ ഉദരം വഴി ചെയ്യുന്ന താക്കോൽദ്വാര ശസ്ത്രക്രിയ യാണ് കൂടുതൽ മെച്ചപ്പെട്ടത്.
താക്കോൽദ്വാര മയോട്ടമി ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ:
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനയും ആശുപത്രി വാസവും അനാരോഗ്യകരമായ ബുദ്ധിമുട്ടുകളും ഓപ്പൺ ശസ്ത്രക്രിയയെ അപേക്ഷിച്ച് കുറവാണ്.
അക്കലേ ഷ്യക്ക് ഡോക്ടേഴ്സ് കൂടുതലും നിർദ്ദേശിക്കുന്നത് താക്കോൽ ദ്വാര ശസ്ത്രക്രിയയാണ്. എന്നിരുന്നാലും രോഗിയുടെ ആരോഗ്യ സ്ഥിതിയും
രോഗത്തിന്റെ ൈദർഘ്യവും കണക്കാ ക്കിയാണ് ഡോക്ടർ ഏത് തരം ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിക്കുക.
എന്താണ് താക്കോൽദ്വാര കാർഡിയോ മയോട്ടമി?
താക്കോൽദ്വാര ഹെലർ മയോട്ടമിയിൽ അന്നനാളത്തിലെ അടിഭാഗത്തുള്ള വൃത്തപേശികളെ മയോട്ടമി ചെയ്യുന്നതിലൂടെ (അന്നനാളത്തിലെ അടിഭാഗത്തിലൂടെ ചെറിയ പേശിയെയും ഉദരത്തിന്റെ മുകൾഭാഗത്തെയും ) മുറിക്കുന്നു. ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നു ഉദരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടാക്കി ക്യാമറയും മറ്റ് ഉപകരണ ങ്ങളും കടത്തി വിടുന്നു. അതുവഴിയാണ് ശസ്ത്രക്രിയ.
എന്തൊക്കെയാണ് താക്കോൽദ്വാര കാർഡിയോ മയോട്ട മിയുടെ ഗുണങ്ങൾ?
താക്കോൽദ്വാര ശസ്ത്രക്രിയ നല്ല ഫലം തരുന്നതാണ്. ശസ്ത്രക്രിയ വഴി, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നു. കാര്യമായി ബുദ്ധിമുട്ടുകൾ ഈ ശസ്ത്രക്രിയ കഴിഞ്ഞാൽ ഉണ്ടാകുകയില്ല. താക്കോൽദ്വാര ശസ്ത്രക്രിയ വഴി വേഗത്തി ലുള്ള രോഗശമനവും ഉണ്ടാകും. ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദന കുറവാണ്. ആശുപത്രിവാസവും കുറവാണ്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നു തന്നെ പ്രവേശിക്കാം.