മൈഗ്രേനു പിന്നിൽ പുതിയ വില്ലൻ; നിസ്സാരമല്ലെന്നു ഗവേഷകർ
Mail This Article
കടുത്ത മൈഗ്രേന് മൂലം കഷ്ടപ്പെടുന്നുണ്ടോ ? എന്നാല്‍ അതിന് പിന്നില്‍ മറ്റൊരു വില്ലന്‍ കൂടിയുണ്ടായേക്കാം. ക്രോണിക് ഐ ഡിസീസ് ചിലപ്പോള്‍ മൈഗ്രേനുവരെ കാരണമായേക്കാമെന്നു പുതിയ കണ്ടെത്തല്‍.
നമ്മുടെ കണ്ണുകളെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി വയ്ക്കുന്നത് കണ്ണുകളിലെ കണ്ണീര് ഗ്രന്ഥികളാണ്. ഇവ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാതിരിക്കുമ്പോള്‍ ആണ് ഡ്രൈ ഐ എന്ന അവസ്ഥയുണ്ടാകുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാമെങ്കിലും ഒരാളുടെ സാധാരണ ജീവിതത്തെതന്നെ ഇത് ബാധിക്കാവുന്ന വിഷയമാണ്.
മൈഗ്രേന് ഉള്ളവര്‍ക്ക് ഡ്രൈ ഐ ഉണ്ടാകാനുള്ള സാധ്യത 20 % ആണെന്ന് വിദഗ്ധര്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഡ്രൈ ഐയ്ക്കുള്ള സാധ്യത 2.5 തവണ ഇരട്ടിയാണ്. ഡ്രൈ ഐയും മൈഗ്രേനും സ്ത്രീകള്‍ക്ക് കൂടുതലായി കണ്ടുവരാന്‍ സാധ്യതയുണ്ടെന്നു മുന്‍പുതന്നെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ആര്‍ത്തവവിരാമം, ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്.
അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ മൈഗ്രേന് രോഗികള്‍ക്ക് ഡ്രൈ ഐയുടെ പ്രശ്നമുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ 8-34 % ആളുകളെ ഡ്രൈ ഐ ബാധിക്കാറുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഡ്രൈ ഐ മൂലം നാഡികള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദമാണ് പലപ്പോഴും മൈഗ്രേന് കൂടി വരാന്‍ സാധ്യത നല്‍കുന്നത്. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, പ്രമേഹം, കൂടുതല്‍ നേരം പൊടിപടലങ്ങള്‍ക്കിടയില്‍ ജോലി ചെയ്യുക, ദീര്‍ഘകാലത്തെ കോൺടാക്ട് ലെന്‍സ് ഉപയോഗം എന്നിവ ഡ്രൈ ഐ ഉണ്ടാക്കാന്‍ കാരണമാണ്.