ഹെർണിയ വീണ്ടും വരുന്നതിനുള്ള സാധ്യതകൾ?
Mail This Article
ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ. വയറ്റിലാണ് ഇത് സാധാരണ യായി കാണപ്പെടുന്നത് ഹെർണിയ ഏതെല്ലാം?
1. ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയ Inguinal Hernia (വയറിന്റെ അടിഭാഗത്ത് ഉള്ളിലായി ഉണ്ടാകുന്നത്).
2. ശരീരത്തിലെ ശസ്ത്രക്രിയ പാടുകളിലൂടെ ഉണ്ടാകുന്ന ഹെർണിയ (Incisional Hernia)
3. പൊക്കിൾക്കൊടിയുടെ ഭാഗത്ത് ഉണ്ടാകുന്ന ഹെർണിയ (Umblical Hernia)
4. നെഞ്ചിന്റെ കുഴിക്കു താഴെയായി തള്ളിവരുന്ന ഹെർണിയ ( Epigastric Hernia)
സാധാരണയായി പുരുഷന്മാരിൽ വയറിന്റെ അടിയിലുണ്ടാകുന്ന ഹെർണിയയും സ്ത്രീകളിൽ പൊക്കിൾ കൊടിയിലു ണ്ടാകുന്ന ഹെർണിയയുമാണ് കണ്ടുവരുന്നത്.
1. എന്താണ് വയറിന്റെ അടിത്തട്ടിലുണ്ടാകുന്ന ഹെർണിയ? (Inguinal Hernia)
ഇത് വയറിന്റെ അടിഭാഗത്തുള്ള മാംസപേശിയും തുടയുടെ ഭാഗവും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന ഹെർണിയ ആണ്. ഇത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഹെർണിയയാണ്. ഇത് പ്രായം, ജനിതകമായി ഉണ്ടാകുന്ന മാംസപേശിയുടെ ബലക്ഷയം, ശാരീരികമായ കഠിനാധ്വാനം, പുകവലി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
2. പൊക്കിൾക്കൊടിയിലുണ്ടാകുന്ന ഹെർണിയ? (Umblical Hernia)
പൊക്കിൾക്കൊടിയുടെ ഭാഗത്ത് ബലക്ഷയമുള്ള മാംസപേശി കളുടെ ഉള്ളിലൂടെ വയറിനുള്ളിലെ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണിത്. പ്രായമാകുമ്പോൾ ഇത്തരം ബലക്ഷയമുള്ള മാംസപേശികൾ തുറക്കാൻ ഇടയാകുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
3. മുറിവു പാടുകളിലൂടെ ഉണ്ടാകുന്ന ഹെർണിയ (Incisional Hernia)
മുൻപ് ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഭാഗത്തെ മാംസപേശി കളുടെ ബലക്ഷയം മൂലമാണ് ഇത്തരം ഹെർണിയ കാണപ്പെ ടുന്നത്. ഇത്തരം ഹെർണിയ കാലം കഴിയുന്തോറും വലുതാകുന്നു.
4. കാലിന്റെ ഭാഗത്തുണ്ടാകുന്ന ഹെർണിയ (ഫെമറൽ ഹെർണിയ) ഹെർണിയ രോഗലക്ഷണങ്ങൾ എന്തെല്ലാം?
ഭാരമുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴോ നിൽക്കുമ്പോഴോ ശരീരത്തിനകത്തു നിന്നും ചെറിയ തോതിൽ വീർപ്പ് അനുഭവ പ്പെടുകയും. കിടക്കുമ്പോൾ അത് ഉള്ളിലേക്ക് പോവുകയും ചെയ്യുന്നു. ചില സമയത്ത് ചെറിയ തോതിൽ വയറു വേദന അനുഭവപ്പെടുകയും പിന്നീട് ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ വേദന ശക്തമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അസുഖത്തിന് കൃത്യമായ ചികിത്സ നൽകാതിരുന്നാൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ശരീരത്തിലെ വീർപ്പ് അറിയു കയും ചിലപ്പോൾ കുടലിന്റെ ബുദ്ധിമുട്ടുകൾക്ക് കാരണമാകു കയും ചെയ്യുന്നു.
എങ്ങനെയാണ് ഹെർണിയ സുഖപ്പെടുന്നത്?
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയും തുറന്നുള്ള ശസ്ത്ര ക്രിയയിലൂടെയും നെറ്റ് (mesh) വെച്ച് ഇത് സുഖപ്പെടുത്തുന്നു. ഹെര്‍ണിയയുടെ ചികിത്സയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നല്ലതാണ്.
താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ എന്തെല്ലാം?
∙ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന കുറവ്
∙ രക്തസ്രാവത്തിന്റെ കുറവ്
∙ ചെറിയ മുറിവ്
∙ വളരെ കുറഞ്ഞ ആശുപത്രി വാസം
∙ വളരെ എളുപ്പത്തിൽ സാധാരണ രീതിയിലേക്കുള്ള തിരിച്ചു വരവ്.
∙ ഇരുവശത്തുമുള്ള ഹെർണിയ ഒറ്റ ശസ്ത്രക്രിയയിലൂടെ ഒരുമിച്ച് ശരിയാക്കാൻ സാധിക്കുന്നു.
∙ വളരെ ചെറിയ മുറിപ്പാടുകൾ
ഹെർണിയ വീണ്ടും വരുന്നതിനുള്ള സാധ്യതകൾ?
വളരെ ചെറിയ സാധ്യത മാത്രമാണുള്ളത്. തുറന്നുള്ള ശസ്ത്രക്രിയയിലും താക്കോല്‍ദ്വാര ശസ്ത്രക്രിയകളിലും ഈ സാധ്യത ഉണ്ടാകാറുണ്ട് താക്കോൽദ്വാര ശസ്ത്രക്രിയയിലും തുറന്നുള്ള ശസ്ത്രക്രിയ പോലെ വളരെ കുറവ് സാധ്യതയാണുള്ളത്.