ഹോളി ആഘോഷത്തിനു പോകും മുൻപ് വേണം ഒരല്പം കരുതല്‍
Mail This Article
വടക്കേഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണല്ലോ ഹോളി. ഇന്ന് നോര്‍ത്ത് ഇന്ത്യയില്‍ മാത്രമല്ല ഇങ്ങു നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഹോളി കൊണ്ടാടുന്നവരുണ്ട്. നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളിയെ വിശേഷിപ്പിക്കുക. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില സംഗതികളുണ്ട്. ഹോളിയ്ക്കായി ഉപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ് ആരോഗ്യത്തിനു ദോഷകരമായി ചിലപ്പോഴെങ്കിലും ഭവിക്കുന്നത്.
തീരെ ഗുണനിലവാരമില്ലാത്ത സിന്തെറ്റിക്ക് നിറങ്ങളാണ് പലരും ഉപയോഗിക്കുക. ഇവ വാരി വിതരുമ്പോൾ അറിയാതെ അത് ശ്വാസത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. ചര്‍മത്തിനും ഇത് ഗുണകരമല്ല. അതുകൊണ്ടുതന്നെ ഹോളി ആഘോഷങ്ങള്‍ക്ക് ഇറങ്ങും മുന്‍പേ നല്ല ഗുണനിലവാരമുള്ള ഏതെങ്കിലും ക്രീമുകള്‍ ചർമത്തില്‍ തേച്ചുപിടിപ്പിച്ചിട്ട് വേണം ഇറങ്ങാന്‍. ഇത് നിറങ്ങള്‍ ചർമത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയും.
ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍, അലര്‍ജി, പുകച്ചില്‍, കണ്ണുകള്‍ക്ക് അസ്വസ്ഥത, ഡ്രൈ ആയ പോലെ തോന്നുക, ചൊറിച്ചില്‍ എന്നിവയെല്ലാം ഗുണമേന്മയില്ലാത്ത നിറങ്ങളുടെ ദൂഷ്യവശങ്ങളാണ്.