ADVERTISEMENT

വാർധക്യത്തിൽ പലരും ദന്താരോഗ്യത്തെ അവഗണിക്കാറുണ്ട്. അതു പാടില്ല. ആജീവനാന്തം സംരക്ഷിക്കേണ്ടതാണ് നമ്മുടെ പല്ലുകളെ. വയോജനങ്ങളിൽ സാധാരണ കണ്ടുവരുന്ന ദന്താരോഗ്യ പ്രശ്നങ്ങൾ

1. പല്ലിന്റെ വേരുകളെ ബാധിക്കുന്ന ദന്തക്ഷയം 

2. മോണരോഗങ്ങൾ– പ്രധാനമായും പല്ലിനെ താങ്ങി നിർത്തുന്ന അസ്ഥിക്കു ഭ്രംശം സംഭവിച്ച് പല്ലുകൾക്ക് ഇളക്കം വരുകയും മോണ പഴുപ്പിലേക്കു നയിക്കുകയും ചെയ്യുന്നു. 

3. പല്ല് നഷ്ടപ്പെട്ട ഭാഗത്തെ അസ്ഥിയുടെ ത്വരിത വേഗത്തിലുള്ള ക്ഷയിക്കൽ അഥവാ തേയ്മാനം– അതിനാൽ ഇടയ്ക്കിടെ കൃത്രിമ ദന്തങ്ങൾ മാറ്റി വയ്ക്കേണ്ടി വരുന്നു. പ്രമേഹ രോഗികളിൽ ഇതിന്റെ തോത് വർധിക്കും. 

4. കൃത്രിമ ദന്തങ്ങൾ കാരണമുണ്ടാവുന്ന മുറിവുകളും നീർവീക്കവും – കൂടുതലും അണ്ണാക്കിൽ.

5. വായിലെ പൂപ്പൽബാധ

6. പല്ലുകളുടെ നിറവ്യത്യാസം

7. വരണ്ടുണങ്ങിയ വായ 

8. രുചിയിൽ വ്യത്യാസം അനുഭവപ്പെടുക.

പാലിക്കേണ്ട കാര്യങ്ങൾ

1. ദിവസവും രണ്ടു നേരം വൃത്തിയായി മീഡിയം അഥവാ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ലു തേയ്ക്കുക.

2. പല്ലുകൾക്കിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുവാനായി വിപണിയിൽ ലഭ്യമായ നൂലുകൾ (ദന്തൽ ഫ്ലോസ്) അല്ലെങ്കിൽ ഇന്റർഡെന്റൽ ബ്രഷുകൾ ഉപയോഗിക്കുക.

3. മോണരോഗം ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വായ കഴുകുന്ന ലായനികൾ (mouth washes) ഉപയോഗിക്കുക.

4. ബുദ്ധിമുട്ടൊന്നും തോന്നിയില്ലെങ്കിലും ആറു മാസത്തിലൊരിക്കൽ ദന്തരോഗവിദഗ്ധനെ കാണുക.വർഷത്തിൽ രണ്ടു തവണ ദന്തപരിശോധന  ഉറപ്പു വരുത്തുക.

5. മറ്റ് അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ വിവരം ദന്തരോഗവിദഗ്ധനെ ധരിപ്പിക്കുക.

6. കൃത്രിമ ദന്തസെറ്റ് വൃത്തിയായി സൂക്ഷിക്കുക.

7. പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കുക.

8. പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക.

9. ഒരു കണ്ണാടിയുടെ മുൻപിൽനിന്ന് വായ സ്വയം പരിശോധിക്കുക– വെളുത്തതോ ചുവന്നതോ ആയ പാടുകൾ കണ്ടാൽ ദന്തരോഗ വിദഗ്ധനെ സമീപിക്കുക.

10. സ്വയം ചികിത്സ ഒഴിവാക്കുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com