ADVERTISEMENT

കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുന്നതിനായി ഇരുമ്പൻപുളി കഴിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാൽ നക്ഷത്രപ്പുളി, ഇരുമ്പൻപുളി എന്നിവ അധികമായി കഴിക്കുന്നത് വൃക്കകളെ അപകടത്തിലാക്കുമെന്ന് എത്ര പേർക്ക് അറിയാം. ഇവയിൽ ഓക്സാലിക് ആസിഡ് കൂടുതലായി കാണപ്പെടുന്നു.

സാധാരണയായി  ഓക്സാലിക് ആസിഡ് വൃക്കകളിലൂടെയാണ് പുറത്തു പോകേണ്ടത്. ഇതിന്റെ അളവ് കൂടിയാൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ പുറത്തു പോകാതെ വൃക്കകളിൽ അടിഞ്ഞ് വൃക്കസ്തംഭന്തതിലേക്കു നയിക്കാം. 

ഇരുമ്പൻപുളി അധികമായി കഴിച്ച് വൃക്കപരാജയമുണ്ടായി ഡയാലിസിനു വിധേയമാകുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹത്തിനു ഫലപ്രദമാണെന്നു കരുതി നക്ഷത്രപ്പുളി ജ്യൂസ് കുടിക്കുന്നവരിലും ഓക്സലേറ്റ് സാനിധ്യം വൃക്കത്തകരാറിലേക്കു നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദവും കാരണം നേരത്തേ കിഡ്നി അപകടത്തിലായവര്‍ ഇതൊന്നും അറിയാതെ ഇവ കഴിച്ചാലുള്ള അപകടം കൂടി ഓർത്തു നോക്കൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com