തൈറോയ്ഡ് ശസ്ത്രക്രിയാരംഗത്ത് പുത്തൻ കാൽവയ്പുമായി എസ്.എച്ച്.മെഡിക്കൽ സെന്റർ
Mail This Article
കോട്ടയം ∙ തൈറോയ്ഡ് ശസ്ത്രക്രിയാരംഗെത്ത അത്യാധുനിക ശസ്ത്രക്രിയായ ട്രാൻസ് ഓറൽ എൻഡോസ്കോപിക് തൈറോയ്ഡക്റ്റമി എസ്.എച്ച്.മെഡിക്കൽ സെന്ററിൽ വിജയകരമായി പൂർത്തിയാക്കി. തൊലിപ്പുറത്ത് പാടുകൾ ഇല്ലാതെ വായിൽക്കുള്ളിലെ താക്കോൽ ദ്വാര മുറിവുകളിലൂടെ തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യുന്നതാണ് ഈ ശസ്ത്രക്രിയാരീതി. മുപ്പത്തിയാറ് വയസ്സുള്ള എരുമേലി സ്വദേശിനിയുടെ നാലു സെന്റി മീറ്റർ വലിപ്പമുള്ള മുഴയാണ് ഈ രീതിയിൽ നീക്കം ചെയ്തത്.വായ്ക്കുള്ളിലെ മുറിവുകൾ പാടില്ലാതെ ഉണങ്ങുന്നതിനാൽ തീർത്തും മുറിപ്പാടുകൾ ഇല്ലാത്ത ശസ്ത്രക്രിയാരീതിയാണിത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് ശേഷം കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ആശുപത്രി ആണ് എസ്.എച്ച്. മെഡിക്കൽ സെന്റർ എന്ന് ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് അറിയിച്ചു. അത്യാധുനിക ഐ.സി.ജി. ലാപ്റോസ്കോപിക് മെഷീനിന്റെ സഹായത്തോടെയാണ് ഈ ശസ്ത്രക്രിയാ വിജയകരമാൻ സാധിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
സർജറി വിഭാഗം ഡോ.ബിബിൻ. പി. മാത്യു, ഡോ.കിരൺ.കെ., ഡോ. ജയചന്ദ്രബാബു, അനസ്തേഷ്യ വിഭാഗം ഡോ. സന്തോഷ് സഖറിയ, ഡോ. ആനി വിനയ,സി. സൗമ്യ, സുരേഷ്,ശരണ്യ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇതേ ഡോക്ടർമാർ തന്നെയാണ് നാലു വർഷങ്ങൾക്ക് മുമ്പ് കക്ഷത്തിൽ കൂടിയുള്ള താക്കോൽ ദ്വാര തൈറോയ്ഡ് ശസ്ത്രക്രിയ കോട്ടയത്ത് ആദ്യമായി വിജയകരമായി പൂർത്തിയാക്കിയത്. അതിനോടനുബന്ധിച്ച് ഈ ശസ്ത്രക്രിയാ രീതിയെ കുറിച്ച് ജപ്പാനിലെ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഡോ. ബിബിൻ. പി. മാത്യുവിന് ക്ഷണം ലഭിച്ചിരുന്നു.