ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്തു ചെയ്യണം?
Mail This Article
ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളെന്തെന്ന് മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാർ പറയുന്നു.
5 തെറ്റുകൾ ഒഴിവാക്കുക; 5 ശരികൾ ശീലിക്കുക
5 തെറ്റുകൾ ഒഴിവാക്കുക – പുകവലി, മദ്യം, കൊഴുപ്പു ചേർന്ന ഭക്ഷണം, കൂടുതൽ കാലറിയുള്ള ഭക്ഷണം, പാക്ക്ഡ് ഭക്ഷണം
5 ശരികൾ ശീലിക്കുക – 45 മിനിറ്റ് വീതം ആഴ്ചയിൽ 5 ദിവസം വ്യായാമം, പാചകം ചെയ്യാതെ പച്ചക്കറി കഴിക്കുക, പയർവർഗങ്ങൾ ശീലിക്കുക, സമ്മർദം കുറയ്ക്കുക, അമിതമായ മത്സരം മാറ്റി സന്തുലിത ജീവിതം നയിക്കുക, വാതപ്പനി പോലുള്ള അസുഖങ്ങൾ വഴിയുണ്ടായിരുന്ന രോഗബാധ കുറയുന്നുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ വഴിയുള്ള രോഗബാധ കൂടുകയാണ്.
ഹൃദ്രോഗ ചികിൽസ മാത്രം പോര. ജീവിതശൈലി ക്രമീകരിക്കണം. പുകവലി, മദ്യപാനം എന്നിവയ്ക്കെതിരെ സർക്കാർ നയംതന്നെ രൂപവൽക്കരിക്കണം. രക്താതിസമ്മർദം, പ്രമേഹം എന്നിവയും ഹൃദ്രോഗത്തിലേക്കു നയിക്കും.
ഡോ. അജിത് മുല്ലശേരി
കാർഡിയോളജി വിഭാഗം ഡയറക്ടർ
ഡോ. വി. എം കുര്യൻ
സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ