കുടലിലെ കാന്‍സര്‍ വർധിക്കുന്നു; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
Mail This Article
സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം. കൃത്യമായ പരിശോധനയും ചികിത്സയും നല്കിയാല് രോഗം മാറ്റാന്‍ സാധിക്കും.
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് കുടലിലെ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം. ഇതിന് പുറമെ പാരമ്പര്യമായി ഈ രോഗം പിടിപെടുന്നവരുമുണ്ട്. ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും കൃത്യമായി ചികിത്സ നല്‍കുകയും ചെയ്താല്‍ ഭേദമാക്കാവുന്ന ഒന്നാണിത്.
കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും. എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. സമീപകാലത്ത് മുപ്പത് മുതല്‍ നാല്പത് വയസ്സു വരെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.