ADVERTISEMENT

ശുചിത്വമില്ലായ്മ, പ്രത്യേകിച്ച് പരിസര ശുചിത്വത്തിലുള്ള അലംഭാവമാണു ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിന് പലപ്പോഴും ഇടയാക്കുന്നത്. 

ആഴ്ചതോറും നമ്മുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊതുകു  വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിലൂടെ കൊതുകു പരത്തുന്ന രോഗങ്ങളെ തടയാൻ സാധിക്കും. ഇതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ:

∙ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്. അതിനാൽ ഫ്രിജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം തുടങ്ങിയവയിലെ വെള്ളം ആഴചയിലൊരിക്കൽ മാറ്റി കൊതുകു വളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
∙ വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. 
∙ വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാത്ത വിധം പണിയുക. കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ അത് ഒഴുക്കിക്കളയുക.   
∙ മാലിന്യം നീക്കേണ്ടതും ആഴ്ചയിലൊരിക്കൽ വീടിനകത്തും പരിസരത്തും സ്ഥാപനങ്ങളിലും  കൊതുകിന്റെ ഉറവിട നശീകരണം (ഡ്രൈ ഡേ ആചരണം) നടത്തുക.

വ്യക്തിശുചിത്വം
∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കുന്ന ഭക്ഷണ പാനീയങ്ങൾ പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്കും വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും കാരണമാകുന്നു. 
∙ ശീതള പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിലല്ല പലപ്പോഴും തയാറാക്കുന്നത് എന്നതിനാൽ കഴിവതും അവ കഴിക്കരുത്. 
∙ ഭക്ഷണം കഴിക്കുന്നതിന് മുൻപും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. 
∙ ചുമയ്ക്കുമ്പോൾ മൂക്കും വായും തൂവാല കൊണ്ടു മറയ്ക്കുന്നതും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുന്നതും വഴി വായു വഴി പകരുന്ന വൈറൽ പനി, എച്ച് വൺ എൻ വൺ  എന്നിവ ഒരു രിധി വരെ പ്രതിരോധിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com