ADVERTISEMENT

രണ്ടു വർഷത്തിനു മുൻപ് എനിക്കു മലം പോകുന്നതിനു വലിയ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ക്രിമാഫിൻ പ്ലസ് എന്ന മരുന്നു കഴിച്ചിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന ചൊറിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. കഴിക്കുന്ന മരുന്നിൽ പാരഫിൻ അടങ്ങിയിട്ടുണ്ടെന്നും അത് ഹാനികരമാണെന്നും ആളുകൾ പറയുന്നു. ചില ദിവസങ്ങളിൽ മലം ചെറിയ കഷണങ്ങളായിട്ടാണു പോകുന്നത്. മലദ്വാരത്തിൽ തങ്ങി നിൽക്കും. പിന്നെ ചുറ്റും അമർത്തിയും മറ്റും കുറച്ചു പോകും. എനിക്ക് തടിപ്പോ രക്തം പോക്കോ ഒന്നുമില്ല. എഴുപത്തി അഞ്ചു കഴിഞ്ഞ എനിക്കു മലബന്ധം വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഡോകട്റുടെ ഒരു നിർദേശത്തിനായി കാത്തിരിക്കുന്നു. 

ഉത്തരം : പ്രായമായവരിൽ മലബന്ധം വളരെ സാധാരണമാണ്. ഒരു ദിവസം മലവിസർജനം നടന്നില്ലെങ്കിൽ മലിനാംശം ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെട്ട് വിഷബാധ വരെ സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം മലവിസർജ്ജന ശീലമുള്ളവരുണ്ട്. അവർക്കൊന്നും ശാരീരികാവസ്ഥകളൊന്നും കാണുന്നില്ല. മാത്രമല്ല മല വിസർജ്ജന ശേഷം ഇരുപത്തിനാലു മണിക്കൂറും എല്ലാവരിലും മലം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.  അതുകൊണ്ട് ഒരു ദോഷവും സംഭവിക്കുന്നില്ല. മലബന്ധത്തിന്റെ പ്രധാന കാരണം മലദ്വാരത്തിലെത്തുന്ന മലം വളരെ  ഉണങ്ങി വരണ്ടിരിക്കുന്നതാണ്. അതു പരിഹരിക്കുവാനായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറെ മൂത്രമായി പോയാലും പലപ്പോഴും ഇത് ഒരു പരിഹാരമായി കാണുന്നുണ്ട്. രണ്ടാമതായി നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ധാരാളമായി  കഴിക്കണം. ഫലവർഗങ്ങൾ  ധാരാളം കഴിക്കുന്നതും ഗുണം ചെയ്യും. ഉദാ: പാളയൻ കോടൻ പഴം, പപ്പായ, കൈതച്ചക്ക മുതലായവ. ഇലവർഗങ്ങൾ ധാരാളമായി കഴിക്കണം. 

മൂന്നമതായി മലം കുറെ അലിയിപ്പിക്കുന്ന ലിക്വിഡ് പാരഫിൻ മാതിരി എണ്ണമയമുള്ള വസ്തുക്കൾ ദിവസേന കഴിക്കുക. വയറിളക്കാനുള്ള പല മരുന്നുകളിലും ഇത് അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെടുകയില്ല. ഇവയെല്ലാം കൂടി ഒന്നിച്ചു കൂടി താഴോട്ട് ഒലിച്ചു പോയെന്നു വരാം. അത് മലമോ മൂത്രമോ ആയി തെറ്റിദ്ധരിക്കാനും ഇടയുണ്ട്. നാലാമതായി നിങ്ങൾ ചെയ്തമാതിരി ഞെക്കി പുറത്തേക്കു കളയുക. റബര്‍ ഉറ വിരലില്‍ ഇട്ട് എണ്ണ പുരട്ടി മലം തന്നെത്താൻ പുറത്തേക്കെടുത്തു കളയാവുന്നതാണ്. ഇതിന് പരസഹായം തേടുകയും ചെയ്യാം. എന്നാൽ ഇത് ഒരു ശീലമാക്കേണ്ടതില്ല. സൂക്ഷിച്ചില്ലെങ്കിൽ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ട്. വലിയ ബുദ്ധിമുട്ടു വരാനിടയില്ല. മലബന്ധത്തിനു മറ്റു കാരണങ്ങളുണ്ടോ എന്ന് പരിശോധിച്ചറിയേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com