ADVERTISEMENT

കാസർകോട് ബദിയടുക്കയിൽ രണ്ടു പി‍ഞ്ചു സഹോദരങ്ങൾ പനി ബാധിച്ചു മരിച്ചതു പ്രത്യേകതരം ബാക്ടീരിയ മൂലമെന്നു പ്രാഥമിക പരിശോധനയിൽ സൂചന. മംഗളൂരുവിലെ രക്തസാംപിൾ പരിശോധനയിൽ ബർക്കോൾ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ഇന്നു വൈകിട്ട് അന്തിമ റിപ്പോർട്ട് ലഭിക്കും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂർവമായി വായുവിലൂടെയും പകരാം. വളർത്തുമൃഗങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുൻപും ഒറ്റപ്പെട്ട രീതിയിൽ സംസ്ഥാനത്തു ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശരീരഭാഗങ്ങളിൽ മുറിവുള്ളവർ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളിൽ ഇറങ്ങുമ്പോൾ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com