ADVERTISEMENT

ഇരുപത്തിയാറു വയസ്സുള്ള ഒരു വിവാഹിതനാണു ഞാൻ. കുട്ടികൾ ഉടനെ വേണ്ട എന്ന അഭിപ്രായത്തിലാണ് ഞങ്ങൾ. എന്നാൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോൾ ഗർഭ നിരോധന മാർഗം പരാജയപ്പെട്ടു. ഭാര്യയുടെ ആർത്തവ ചക്രത്തിന് ഇനി പതിനാല് ദിവസമുണ്ട്. ഈ ആർത്തവ ചക്രത്തെ അടിസ്ഥാനമാക്കി ഗർഭിണിയാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ സാധിക്കുമോ? ഈ ആർത്തവം ശരിയായിട്ട് വന്നാലും ഗർഭിണിയാകാൻ സാധ്യതയുണ്ടോ? ‘അക്റ്റോപ്പിക്’ ഗർഭം എന്നു പറയുന്നത് എന്താണ്? സാധാരണ അബോർഷനിലൂടെ കളയാൻ സാധിക്കുമോ? ഇതിന്റെ ലക്ഷണങ്ങൾ സാധാരണ ഗർഭം പോലെയാണോ? ഫലപ്രദവും സുരക്ഷിതവുമായ അബോർഷനുള്ള മാർഗങ്ങൾ ഏതാണ്?

ഉത്തരം: ഗർഭധാരണത്തിന് പുരുഷബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് തക്കസമയത്ത് അത് സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷിപ്തമാകണം. സാധാരണയായി സ്ത്രീയുടെ ആർത്തവചക്രം ഇരുപത്തിയെട്ടു ദിവസമാണ്. ആർത്തവ ആരംഭം മുതൽ പതിനാലാം ദിവസമായിരിക്കും അണ്ഡം വിക്ഷേപിക്കപ്പെടുന്നത്. അതുവരെ ഗർഭപാത്രത്തിലെ രക്ത ക്കുഴലുകൾ വികസിച്ച് അടുത്ത ഗർഭധാരണത്തിന് മുഖ്യമായും ഈസ്ട്രജൻ ഹോർമോണിന്റെ സഹായത്തോടെ ഭ്രൂണവളർച്ചയ്ക്ക് തയാറെടുത്തു നിൽക്കുകയായിരിക്കും. 

വിക്ഷേപിച്ച അണ്ഡം സ്ത്രീശരീരത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ജീവിക്കുന്നുള്ളൂ. പുരുഷബീജവും രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ സ്ത്രീശരീരത്തിൽ ജീവിച്ചിരിക്കുന്നില്ല. ലൈംഗികബന്ധത്തിൽ സ്ത്രീയുടെ യോനിയിൽ നിക്ഷിപ്തമായ ബീജം സ്വന്തം ചലനശേഷികൊണ്ടാണ് ഗർഭപാത്രഗളം വഴി ഗർഭപാത്രത്തിലെത്തുന്നത്. പിന്നെ ഗർഭപാത്രത്തിൽ നിന്ന് ട്യൂബ് വഴി ബീജം അണ്ഡാശയത്തിലെത്തണം. അണ്ഡവുമായി സംയോജിച്ച് തിരികെ ഗർഭ പാത്രത്തിലെത്തണം.

ഈ പാതയിലെവിടെയെങ്കിലും തടസ്സം സംഭവിച്ചാൽ മിക്കവാറും ഗർഭം അലസിപ്പോകും. അല്ലെങ്കിൽ സ്ഥാനം തെറ്റി ട്യൂബിലോ അണ്ഡാശയത്തിലോ പെരിട്ടോണിയം ഭാഗം ട്യൂബിനു പുറത്തോ ഗർഭം ധരിക്കാം. 

സ്ഥാനം തെറ്റി ഗർഭം ധരിച്ചാൽ കുട്ടിക്കു വളരുവാൻ വേണ്ടത്ര സ്ഥലം കിട്ടുകയില്ല. അവിടം പൊട്ടി ഗുരുതരാവസ്ഥ സംഭവിക്കാവുന്നതാണ്. ഗർഭവും അലസിപ്പോകും. അടിയന്തരമായി ശസ്ത്രക്രിയയും വേണ്ടി വന്നേക്കും. പിന്നീട് ആ വശത്തു നിന്ന് ഗർഭം ധരിക്കുവാനും സാധിച്ചെന്നു വരികയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com