ADVERTISEMENT

ബോഡി ഫാറ്റ് കൂടുന്നത് പ്രമേഹസാധ്യത ഇരട്ടിപ്പിക്കുമെന്നു നമുക്കറിയാം. എന്നാല്‍ ശരീരത്തില്‍ എവിടെയാണു ഫാറ്റ് കൂടുന്നതെന്നു മനസ്സിലായാല്‍ പ്രമേഹസാധ്യത മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലെടുക്കാമെന്നാണ് സ്വീഡനിലെ ഉപ്പ്സലാ സര്‍വകലാശാലയിെല ഗവേഷകര്‍ പറയുന്നത്.

കുടലിനും വയറ്റിലെഅവയവങ്ങള്‍ക്കു ചുറ്റുമായി അടിഞ്ഞു കൂടുന്ന ഫാറ്റിനെയാണ് Visceral fat എന്ന് പറയുന്നത്. ഇത് ടൈപ്പ് 2ഡയബറ്റിസിനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നുവെന്നു  ഗവേഷകര്‍ പറയുന്നു; പ്രത്യേകിച്ച് സ്ത്രീകളില്‍.

325,153 പേരിലായിരുന്നു പഠനം. Visceral fat കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എത്രത്തോളം ഇത് ശരീരത്തില്‍ സംഭരിച്ചിട്ടുണ്ട് എന്നത് എംആര്‍ഐ, സിടി സ്കാന്‍, Dual-energy X-ray absorptiometry എന്നിവയിലൂടെ മാത്രമാണ് കണ്ടെത്താന്‍ സാധിക്കുക. ഇതിനു ചെലവു കൂടുതലുമാണ്. രക്തസമ്മര്‍ദം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം  ഈ ഫാറ്റ് കാരണമാകാം. എന്നാല്‍ പുരുഷൻമാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഇതുമൂലം കൂടുതല്‍ പ്രശ്നമുണ്ടാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. അതില്‍ ടൈപ്പ് 2 ഡയബറ്റിസ് തന്നെയാണ് ഏറ്റവും അപകടകാരി.

ചില ജീനുകള്‍ വഴി ഒരാളില്‍ Visceral fat കൂടുതല്‍ അടിയാനുള്ള സാധ്യതയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ഫാറ്റ് കൂടുതലില്ല എന്നു കരുതുന്നവരില്‍ പോലും Visceral fat കൂടുതലുണ്ടാകാമെന്നു ഗവേഷകര്‍ പറയുന്നു. ഇതറിയാതെ പോകുന്നതും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ Visceral fat കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com