ADVERTISEMENT

വൃക്കരോഗങ്ങൾ രണ്ടു തരത്തിലുണ്ട്. താൽക്കാലികമായ വൃക്കസ്തംഭനവും സ്ഥായിയായ വൃക്കസ്തംഭനവും. കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ സംഭവിക്കുന്നതാണ് താൽക്കാലിക വൃക്കസ്തംഭനം. ഈ സാഹചര്യത്തിൽ മൂത്രത്തിന്റെ അളവ് വല്ലാതെ കുറയും. 

താൽക്കാലിക വൃക്കസ്തംഭനം ഉണ്ടാകുന്ന പ്രധാന കാരണങ്ങൾ: ഗുരുതരമായ ഹൃദ്രോഗം, എലിപ്പനി, ഡെങ്കിപ്പനി, പാമ്പുകടി, മലേറിയ, ഗുരുതരമായ അണുബാധ, അമിത രക്തസ്രാവം, അതിസാരം, തീപ്പൊള്ളൽ എന്നിവയാണ്. തക്കസമയത്തു കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും രോഗം മാറും. 

സ്ഥായിയായ വൃക്കസ്തംഭനം കുറെ നാളുകൾ കൊണ്ട് ഉണ്ടാകുന്നതാണ്. വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണിത്. വിശപ്പില്ലായ്മ, നീര്, ഓക്കാനം ഉയർന്ന രക്തസമ്മർദം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആദ്യഘട്ടത്തിൽ മരുന്നും ഭക്ഷണക്രമീകരണവുമാണു പ്രതിവിധി. 90 ശതമാനമായാൽ, ഹീമോഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നീ മൂന്നു മാർഗങ്ങൾ മാത്രമേയുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com