ADVERTISEMENT

പനിക്കൊപ്പമുള്ള എന്ററോവൈറസ് ബാധ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നു. രോഗം മൂലം മരണം സംഭവിക്കുമ്പോഴും ഇതിന്റെ ഉറവിടവും കാരണവും അജ്ഞാതമാണ്. ചികിത്സ നൽകുന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്. മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗം മൂലം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡോക്ടർമാരടക്കം രോഗബാധിതരായിട്ടുണ്ട്. രോഗബാധയും മരണവും വർധിച്ചതോടെ ഇത്തരം കേസുകൾ പ്രത്യേകം വിശകലനം ചെയ്യുകയാണ് ആരോഗ്യ വകുപ്പ്.

എന്ററോ വൈറസിലൂടെ പകരുന്ന പനി പോലുള്ള അസുഖത്തെത്തുടർന്നു രോഗികൾ പെട്ടെന്നു മരിക്കുന്നതാണ് ആശങ്കയ്ക്കു കാരണം. രോഗിയുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ പോലും സമയം കിട്ടുന്നില്ല. കഠിനമായ തലവേദന, പനി, പേശികളിൽ വേദന, ഛർദി തുടങ്ങിയവയാണു ലക്ഷണം. അതേസമയം, ചിലപ്പോൾ കാര്യമായ രോഗലക്ഷണങ്ങളും ഉണ്ടാകില്ല. വായുവിലൂടെ പകരുന്ന രോഗമാണിത്. ആശുപത്രി പരിസരങ്ങളിൽനിന്നും രോഗം പകരാം. 

ചിലരുടെ രോഗലക്ഷണം എച്ച് 1 എൻ 1 രോഗത്തോടും മറ്റു ചിലരുടേതു മസ്തിഷ്ക ജ്വരത്തോടും സാമ്യമുള്ളതാണ്. ഇതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നതും. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിലും മറ്റുമാണു വൈറസ് ബാധ തിരിച്ചറിയുന്നത്. മലപ്പുറത്തു രോഗബാധ കണ്ടെത്തിയതിനെത്തുടർന്നു തിരുവനന്തപുരത്തുനിന്നും ന്യൂഡൽഹിയിൽനിന്നും വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ചു ജില്ലാ ആരോഗ്യവിഭാഗങ്ങളും കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com