കഴിഞ്ഞത് എഴുനൂറിൽപ്പരം ഡയാലിസിസുകൾ; ജോക്കിന് സന്മനസ്സുള്ളവരുടെ സഹായം വേണം
Mail This Article
×
എണ്ണൂറിനടുത്ത് ഡയാലിസിസിനു ശേഷവും അനേകർക്ക് ശുഭപ്രതീക്ഷയും പോസിറ്റിവ് എനർജിയും പകരുന്ന ജോക്കിൻ ഒടുവിൽ വൃക്ക മാറ്റി വയ്ക്കലിനൊരുങ്ങുന്നു. ബിഎസ്‌സി നഴ്സ് ആയ ജോക്കിൻ ആഴ്ചയിൽ മൂന്ന് ഡയാലിസിസിനൊപ്പം അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ജോലി ചെയ്യുന്നുമുണ്ട്. ചികിത്സയ്ക്കാവശ്യമായ തുകയുടെ ചെറിയൊരു ഭാഗമെങ്കിലും കണ്ടെത്താനുള്ള ശ്രമം കൂടിയാണിത്. ആശുപത്രി ഫാർമസിയിലെ ജോലിക്ക് ശേഷം നേരെ ഡയാലിസിസിന് കയറുകയും ചികിത്സയ്ക്കു പോകുന്ന ആശുപത്രിയിലും മറ്റും രോഗികൾക്ക് ഏറെ പ്രതീക്ഷ പകരുകയും ചെയ്യുന്ന ജോക്കിന്റെ ജീവിതം മനോരമ വാർത്ത ആയിരുന്നു.
വർഷങ്ങളായുള്ള ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത ബാധ്യതയിലേക്ക് കുടുംബത്തെ എത്തിച്ചിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ ഇതുവരെ നീണ്ടുപോയത്. വൃക്ക മാറ്റി വയ്ക്കുകയല്ലാതെ മുന്നോട്ട് വഴിയില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞ സാഹചര്യത്തിലാണ് സുഹൃത്തുകളും ബന്ധുകളും ചേർന്ന് ഇതിനുള്ള നടപടികളാരംഭിച്ചത്. ഏതാണ്ട് 12 ലക്ഷം രൂപയാണ് ഡോക്ടർമാർ ചെലവ് പ്രതീക്ഷിക്കുന്നത്.
ശസ്ത്രക്രിയയ്ക്കായി സന്മസുള്ളവരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോക്കിനും കൂട്ടുകാരും. എച്ച്ഡിഎഫ്‌സി ബാങ്ക് അടൂർ ശാഖയിൽ ജോക്കിന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 50100072651087. ഐഎഫ്എസ്‌സി കോഡ്: HDFC0001283
ജോക്കിന്റെ കഥ മുഴുവനായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.