ADVERTISEMENT

ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങുന്ന ശീലമുണ്ടോ? അത് അപകടകരമാണ്. ഗുളിക അന്നനാളത്തില്‍ കുടുങ്ങി നീര്‍ക്കെട്ടുണ്ടാകാം. ശ്വാസതടസ്സം, നെഞ്ചുവേദന, അന്നനാളത്തില്‍ രക്തസ്രാവം, പൊള്ളല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. വേദന അറിയിക്കുന്ന നെര്‍വുകള്‍ അന്നനാളത്തില്‍ ഇല്ല. അതുകൊണ്ടുതന്നെ അന്നനാളത്തിലെ പരുക്കുകള്‍ പെട്ടെന്ന് നമ്മള്‍ അറിയുകയുമില്ല. അള്‍സര്‍, ഡീഹൈഡ്രേഷന്‍ എന്നിവ ഇതിന്റെ അനന്തരഫലമാണ്. 

ഒസ്റ്റിയോപൊറോസിസിനു മരുന്ന് കഴിക്കുന്നവർക്കും ആന്റിബയോട്ടിക്സ് കഴിക്കുന്നവര്‍ക്കുമെല്ലാം ഇത് കൂടുതൽ അപകടമുണ്ടാക്കും. 250 മില്ലിലീറ്റര്‍ വെള്ളം എങ്കിലും ഒരു ഗുളിക കഴിക്കുമ്പോള്‍ ഒരാള്‍ ഉപയോഗിക്കണം എന്നാണ്. ഇരുന്നുകൊണ്ടോനിന്നു കൊണ്ടോ ആവണം ഗുളിക കഴിക്കേണ്ടത്‌. കിടക്കുന്നതിനു പതിനഞ്ചു മിനിറ്റ് മുന്‍പെങ്കിലും ഗുളിക കഴിക്കാന്‍ ശ്രദ്ധിക്കണം. 

English Summary: Swallowing Pills, Without Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com