ADVERTISEMENT

ഞാൻ ആദ്യമായി ഷൂസ് ഉപയോഗിച്ചപ്പോൾ തള്ള വിരലും നഖവും നന്നായി വേദനിച്ചു. ഷൂസിട്ട് നടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് വേദന കുറഞ്ഞ് ഇല്ലാതായി. ഇപ്പോൾ പൊന്തി നിൽക്കുന്ന നഖം വെട്ടിക്കളഞ്ഞ പ്പോൾ അതിനുള്ളിലുള്ള പുതിയ നഖം കറുത്ത നിറത്തില്‍ നീണ്ടു നില്‍ക്കുന്നു. മുകളിലത്തെ നഖം മുഴുവനായും കള യാൻ കഴിയുന്നുമില്ല. നഖം വളരെ വികൃതമായിരിക്കുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ? പുതിയ നഖം വരാൻ ഞാൻ എന്തു ചെയ്യണം?

 

ഉത്തരം: പഴയ തലമുറയ്ക്ക് വിപരീതമായി ഇന്ന് ചെരുപ്പോ ഷൂസോ ഇട്ടു നടക്കാത്തവരെ കാണാൻ തന്നെ വിരളമാണ്. ചെരുപ്പ് ഇറുക്കമുള്ളതാണെങ്കിൽ വിരലുകൾ ഇറുകിപ്പോകും. നഖങ്ങൾ സമ്മർദത്തോടെ മേൽക്കുമേൽ കയറുകയും അറ്റം ഉൾവലിഞ്ഞ് വ്രണപ്പെട്ട് കുഴിനഖമായിത്തീരുകയും ചെയ്യും. മണ്ണിൽ നിന്ന് പൊടിയും ചെളിയും കയറിയാൽ പഴുപ്പു ണ്ടാകും. ചാണകമോ വളമോ ഒക്കെ കൈകാര്യം ചെയ്യുന്ന വർക്ക് നഖത്തിൽ പഴുപ്പും പൂപ്പലും അലർജിയും ഉണ്ടാകാൻ സാധ്യതയുണ്ട്. നഖം വിരൽ ഭാഗ അറ്റത്തുനിന്ന് വിട്ടു പൊന്തിക്കിടന്നേക്കാം. അല്ലെങ്കിൽ നഖത്തിനടിയിലേക്ക് അഗ്രഭാഗത്തുനിന്ന് പഴുപ്പ് വ്യാപിക്കാം. 

 

ചികിത്സയ്ക്കായി ആന്റിബയോട്ടിക് ലേപനങ്ങൾ നഖത്തിനടി യിലേയ്ക്ക് വ്യാപരിക്കുകയില്ല. പുറമേ പഴുപ്പു മാറിയാലും നടുവിലുള്ളത് നശിക്കുകയില്ല. അങ്ങനെ വരുമ്പോൾ മരുന്നു കൾ കഴിക്കേണ്ടി വരും. ഉള്ള നഖം മുഴുവനും അറ്റത്തേക്കു വളർന്നു വരുന്ന മൂന്നു മാസം സമയം വരെ എങ്കിലും മരുന്നു കഴിക്കേണ്ടി വരും. കുഴിനഖം പോലെ ചില നഖരോഗങ്ങളിൽ നഖം മുഴുവനായി ശസ്ത്രക്രിയയിലൂടെ  എടുത്തു കളയേണ്ടി വന്നേക്കാം. 

 

നഖം വെട്ടുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ നഖം ദശയുമായി വിട്ടുമാറുന്ന സ്ഥാനത്ത് വ്രണപ്പെട്ട് പഴുപ്പ് അകത്തോട്ടു കയറാൻ സാധ്യതയുണ്ട്. ഓരോ ആളിന്റെയും കാൽപാദങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അവരവർക്ക് പാകമുള്ള ചെരുപ്പും ഷൂസുമെല്ലാം ശ്രദ്ധിച്ചു വാങ്ങി ഉപയോഗിക്കുന്ന താണ് ഉത്തമം.  

English Summary: Nail Care Tips

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com