ADVERTISEMENT

നിങ്ങളുടെ പങ്കാളി ഉറക്കത്തിൽ കൂർക്കം വലിക്കാറുണ്ടോ? പങ്കാളിയെ കുറ്റപ്പെടുത്തരുത്. നമ്മിൽ 70 ശതമാനം പേരും പല പ്രായത്തിലും പല സമയങ്ങളിലുമായി കൂർക്കം വലിയുള്ളവരാണ്. ശൈശവാവസ്ഥയിൽ മൂക്കടപ്പു വരാം. 30 മുതൽ 60 വരെയുള്ളവരിലാണു കൂർക്കം വലി കൂടുതലുണ്ടാവുക. വളരെയേറെ പ്രായം െചന്നവരിൽ ചിലർക്ക് ഈ ശീലം ഇല്ലാതാകും. 

കൗമാരക്കാരിൽ പൊതുവേ ഈ ശല്യം കുറവാകും. അന്നനാളവും ശ്വസനനാളിയും കൂടിച്ചേരുന്നിടത്ത് ഭക്ഷണത്തെ ആമാശയത്തിലേക്കും വായുവിനെ ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നയിടത്ത് വാല്‍വിന്റെ രൂപത്തിൽ ഒരു മാംസക്കഷണമുണ്ട്.

ഇതു ശ്വാസകോശത്തിന്റെ വഴി തടസ്സപ്പെടുത്തുമ്പോഴാണ് ഓലപ്പീലി വിളിക്കുന്നതുപോലെയുള്ള സംഗീതമുയരുന്നത്. ഇതിന്റെ ഈണം കൂടിയും കുറഞ്ഞുമിരിക്കും. തടിച്ച കഴുത്തുള്ളവർ, മൂക്കിൽ ദശയുള്ളവർ, ശ്വാസനാളിയിലും അന്നനാളത്തിലും മുഴയുള്ളവർ, തൈറോയ്ഡുള്ളവർ, അമിതഭാരമുള്ളവർ, വയറുനിറയെ ഭക്ഷണം കുത്തി നിറയ്ക്കുന്നവർ, മലബന്ധമുളളവർ, പ്രമേഹമോ പ്രഷറോ അധികമുള്ളവർ എന്നിവർക്കൊക്കെ കൂർക്കം വലിക്കു സാധ്യതയുണ്ട്. ഈ സാഹചര്യം മാറ്റിയെടുത്താൽ കൂർക്കം വലി ഇല്ലാതാക്കാനും സാധ്യത. 

English summary : Snoring: Causes, remedies, and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com