ADVERTISEMENT

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ക്ഷയം. വായുവിലൂടെയാണ് ക്ഷയരോഗം പകരുന്നത്. ആർക്കും വരാവുന്ന ഈ രോഗം ശരീരത്തിലെ ഏത് അവയവത്തേയും ബാധിക്കാം. 

രോഗലക്ഷണങ്ങൾ

∙ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
∙ ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക
∙ രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ
∙ രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം
∙ നെഞ്ചുവേദന
∙ വിശപ്പില്ലായ്മ

രോഗനിർണയം

∙ കഫത്തിന്റെ പരിശോധന
∙ എക്സ്–റേ പരിശോധന
∙ സിബിനാറ്റ് (നൂതന ജനിതക സാങ്കേതിക സംവിധാനം)

ആരൊക്കെ കൂടുതൽ ജാഗ്രത പുലർത്തണം?

∙ പ്രമേഹ രോഗികൾ
∙ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ
∙ എച്ച്ഐവി അണുബാധിതർ
∙ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
∙ മദ്യപാനം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ

രോഗബാധിതർക്ക് ലഭിക്കുന്ന സർക്കാർ സഹായങ്ങൾ

∙ ചികിത്സാ കാലയളവിൽ മാസം 500 രൂപ ധനസഹായം
∙ ബന്ധപ്പെട്ട താലൂക്ക് അധികാരികളിൽ നിന്നും ചികിത്സ പൂർത്തിയാകുന്നതുവരെ മാസം 1000 രൂപ പെൻഷൻ.
∙ ഈ കാലയളവിൽ രോഗിക്കും സഹയാത്രികനും ഇന്ത്യൻ റയിൽവേയുടെ സൗജന്യ യാത്രാപാസ്

English summary: Tuberculosis: Causes, symptoms, and treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com