ADVERTISEMENT

ഡ്രൈവ് ചെയ്യുമ്പോള്‍ സംഗീതം കേള്‍ക്കാറുണ്ടോ? എങ്കില്‍ ആ ശീലത്തെ ഉപേക്ഷിക്കേണ്ട. ഡ്രൈവിങ്ങിനിടയിലെ സംഗീതാസ്വാദനം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം. ബ്രസീലിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പൊതുവേ ഡ്രൈവിങ് സ്ട്രെസ് കൂട്ടുന്ന ഒന്നാണല്ലോ. അപ്പോള്‍ അതിനടയില്‍ സംഗീതം കേള്‍ക്കുന്നത് സ്‌ട്രെസ് കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹെവി ട്രാഫിക് ബ്ലോക്കുകളില്‍ കിടക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌ട്രെസ് കുറയ്ക്കുന്നതിനു നല്ലത് വാദ്യോപകരണസംഗീതം കേള്‍ക്കുന്നതാണ്. ബ്രസീല്‍ സാവോപോളോ സര്‍വകലാശാല, യുകെ ഓക്സ്ഫഡ് ബ്രൂകെസ് സര്‍വകലാശാല, ഇറ്റലിയിലെ പർന്നോ സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഈ പഠനം നടന്നത്.

18- 23 വയസ്സിനിടയില്‍ പ്രായമുള്ള അഞ്ചു സ്ത്രീകളില്‍ ട്രാഫിക് ബ്ലോക്കില്‍ കിടക്കുമ്പോള്‍ ഉള്ള കാര്‍ഡിയാക് സ്‌ട്രെസ് കുറയ്ക്കാൻ സംഗീതത്തിന് സാധിച്ചു എന്ന് ഈ പഠനം കണ്ടെത്തിയിരുന്നു. സംഗീതം കേട്ടുകൊണ്ടും കേള്‍ക്കാതെയും ഡ്രൈവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെയും ഇവര്‍ പഠിച്ചിരുന്നു. Heart rate monitor ഉപയോഗിച്ചാണ് കാര്‍ഡിയാക് സ്‌ട്രെസ് അളന്നത്. സിഡി പ്ലയറില്‍ നല്ലൊരു സംഗീതം കേട്ട് ഡ്രൈവ് ചെയ്യുന്നത് എന്തായാലും ആരോഗ്യത്തിനും ഹൃദയത്തിനും നല്ലതാണെന്ന് തന്നെയാണ് ഈ പഠനം പറയുന്നത്. 

English summary: Listening to music while driving reduces cardiac stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com