ADVERTISEMENT

ഇന്ന് ലോക COPD (Chronic Obstructive Pulmonary Disease) ദിനം.  സർവസാധാരണയായി കാണപ്പെടുന്ന ശ്വാസ കോശരോഗമാണ് COPD. വിട്ടുമാറാത്ത ചുമ, അമിതമായ കഫക്കെട്ട്, ശ്വാസംമുട്ടൽ, കുറുങ്ങൽ, നിരന്തരമായ ശ്വാസകോശ അണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 2019–ൽ പുറത്തു വന്ന GLOBAL ININTIATIVE FOR COPD യുടെ കുറിപ്പിൽ COPD, ലോകപട്ടികയിൽ മരണകാരണമാകുന്ന അസുഖങ്ങളിൽ 4–ാം സ്ഥാനത്താണ്. 2012–ൽ 3 മില്യൺ ജനതയാണ് COPD കാരണം മരണമടഞ്ഞത്. വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണവും ഉയർന്ന പ്രായവും COPD യുടെ അളവ് കൂടാൻ കാരണമാകുന്നു.

COPD ചെറിയ ശ്വാസനാളങ്ങളെയും, ആൽവിയോളകളെയും (ശ്വാസകോശത്തിൽ ശ്വാസോച്ഛ്വാസം നടക്കുന്ന ചെറിയ അറകൾ) ആണ് പ്രധാനമായി ബാധിക്കുന്നത്. പുകവലിയാണ് പ്രധാന കാരണം. അന്തരീക്ഷമലിനീകരണം, തിങ്ങി പാർക്കൽ, പുകയടുപ്പ് ഉപയോഗം ചില ജനിതക ശ്വാസകോശരോഗങ്ങൾ എന്നിവയാണ് മറ്റു കാരണങ്ങൾ. ഇവ ശ്വാസനാളങ്ങളുടെ വളർച്ചയെ കുറയ്ക്കുകയും ശ്വാനനാളങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുകയും അവയുടെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. 

COPD– Emphysema എന്നും chronic bronchitis എന്നും രണ്ട് തരത്തിലുണ്ട്. ശ്വാസകോശ രോഗത്തിന്റെ പ്രവർത്തനക്ഷമതയനുസരിച്ച് COPD യെ mild to severe COPD എന്ന ക്രമത്തിൽ തിരിക്കുന്നു. ഡയഗ്നോസിസ് ഉറപ്പാക്കുന്നതിനു വേണ്ടി പൾമണറി ഫങ്ഷൻ ടെസ്റ്റ്, സിംപിൾ സ്പൈറോമെട്രി എന്നിവയാണ് ആദ്യമായി ചെയ്യേണ്ടത്. അതിനുശേഷം രോഗിയുടെ അസുഖ തീവ്രതയനുസരിച്ചാണ് മരുന്നുകൾ നിർദേശിക്കുന്നത്. ഇന്ന് ടാർഗറ്റ് തെറാപ്പിയുടെ യുഗമാണ്. അതിനാൽ നമുക്ക് ശ്വാസകോശത്തിലേക്കു മാത്രമായി മരുന്നു കൊടുക്കാൻ സാധിക്കും. ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെ മറ്റവയവങ്ങളിൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ വലിയക്രമത്തിൽ കുറയ്ക്കാം. 

ആസ്മാ ചികിത്സാരീതിയിൽ നിന്ന് വ്യത്യസ്തമാണ് COPD ചികിത്സ. മരുന്നുകൾ ഉപയോഗി ക്കുന്നതിന്റെ കൂടെതന്നെ പുകവലിയും മറ്റ് അടിസ്ഥാന രോഗകാരണങ്ങളെയും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി ശ്വാസകോശ വ്യായാമം െചയ്യുന്നതിലൂടെ അസുഖം വർധിക്കുന്നതു തടയാം. അണുഭാരം ഒരു ക്രമം വരെ കുറയ്ക്കുന്നതിനു വേണ്ടി Influenza, Pneumococcal vaccinations എന്നിവ എടുക്കുന്നത് ഉചിതമാണ്. 

കൃത്യമായ മരുന്നുപയോഗിക്കുന്നതിലൂടെ COPD രോഗം മൂർച്ഛിക്കാതെ ശ്രദ്ധിക്കാം. മരുന്ന് കൃത്യമായി എടുക്കാത്തതു മൂലം അസുഖം വർധിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം മോശമാകുകയും ചെയ്യും. പുകവലി നിര്‍ത്തുന്നതും ഈ അസുഖത്തിന് അനിവാര്യമാണ്. 

English summary: World COPD Day, COPD: Symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com