ADVERTISEMENT

നോര്‍ത്ത് വെയില്‍സ് സ്വദേശിനിയായ ഹന്നാ സിമുന്യ എന്ന അമ്മയ്ക്ക് തന്റെ ഗര്‍ഭത്തിന്റെ 25 ആഴ്ചയിലാണ് തൂക്കം തീരെ കുറവുള്ള ഇരട്ടകള്‍ക്ക് ജന്മം നല്‍കേണ്ടി വന്നത്. 900 ഗ്രാമും 700 ഗ്രാമുമായിരുന്നു ആ സമയത്ത് കുഞ്ഞുങ്ങളുടെ ഭാരം. ഡൈലാന്‍ എന്നും ഡൈനോള്‍ എന്നും പേരിട്ട കുഞ്ഞുങ്ങളില്‍ ഡൈലാന്‍ 14 ആഴ്ച നീണ്ട ആശുപത്രി വാസത്തിലൂടെ ആരോഗ്യവാനായി. എന്നാല്‍ ഡൈനോള്‍ അതിജീവിക്കാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍തന്നെ വിധിയെഴുതി.

ശ്വാസകോശം ഒട്ടും വികസിക്കാത്ത അവസ്ഥയായിരുന്നു ഡൈനോളിന്. ഡൈലാനെ വീട്ടിലേക്ക് വിട്ടിട്ടും ഡൈനോള്‍ അതിനാല്‍ ആശുപത്രിയില്‍ തന്നെ തുടർന്നു. അങ്ങനെ മരണത്തിലേക്കു നടന്നു കൊണ്ടിരുന്ന ഡൈനോളിന് അവസാനചുബനം നല്‍കാനാണ് ഡൈലാന്‍ ഒരുദിവസം ആശുപത്രിയില്‍ എത്തിയത്. ഇരട്ടകളായി പിറന്ന അവരെ കുറച്ചു നേരം ഇന്‍കുബേറ്ററില്‍ ഡോക്ടര്‍മാര്‍ ഒന്നിച്ചു കിടത്തി. എന്നാല്‍ ആ സമയം ഡൈലാന്‍ സഹോദരനെ കെട്ടിപ്പിടിച്ച പോലെ കിടന്നു.

bbaies

അദ്ഭുതകരമായിരുന്നു പിന്നെയുള്ള സംഭവങ്ങള്‍. മരണത്തോടടുത്തെന്നു കരുതിയ ഡൈനോളിന്റെ സ്ഥിതി അതോടെ പുരോഗമിച്ചു. ഡൈനോളിന്റെ ശരീരത്തില്‍ ഓക്സിജന്‍ അളവ് ആ സമയം വര്‍ധിച്ചു. എന്തിനേറെ പറയുന്നു, രണ്ടുദിവസത്തിനകം ഡൈനോള്‍ ഇന്‍കുബേറ്ററില്‍ നിന്നു പുറത്തുവന്നു. കൂടപ്പിറപ്പിന്റെ കെട്ടിപ്പിടുത്തമാണ് ഡൈനോളിനെ ജീവിതത്തിലേക്കു കൊണ്ട് വന്നതെന്നാണ് അമ്മ ഹന്നായും അച്ഛന്‍ സാവിയും പറയുന്നത്. ഏഴ് മാസത്തെ ആശുപത്രി വാസത്തിനു ശേഷം ഇപ്പോള്‍ ഡൈനോളിനെ വീട്ടിലേക്ക്‌ വിട്ടിരിക്കുകയാണ്. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്കുപോലും വിശദീകരിക്കാനാകുന്നില്ല. എന്തായാലും ഡൈലാനാണ് ഡൈനോളിന്റെ ജീവന്‍ കാത്തത് എന്നാണ് ഇപ്പോള്‍ എല്ലാവരും വിശ്വസിക്കുന്നത്. 

English summary: Twin baby saved his brother's life after hugging him in an incubator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com