ADVERTISEMENT

ഗർഭപാത്രത്തിലെ ഒരേ അറയ്ക്കുള്ളിൽ വളർന്ന സയാമീസ് ഇരട്ടകൾ അല്ലാത്ത ഇരട്ടക്കുട്ടികളെ 33 ആഴ്ചയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കീഴൂർ സ്വദേശിയായ അമലിന്റെ ഭാര്യ അശ്വതിക്കാണ് അത്യപൂർവമെന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്ന, ഇരട്ടക്കുട്ടികൾക്ക് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ജന്മം കൊടുത്തത്. സാധാരണ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ രണ്ട് അറകളിൽ ആയിട്ടാണ്. ഒരേ അറയ്ക്കുള്ളിൽ രണ്ടു കുട്ടികൾ ഉണ്ടാകുന്നത് അപകടകരമായ അവസ്ഥ ആണ് . ഈ അവസ്ഥ ഉണ്ടായാൽ കുട്ടികൾ സയാമീസ് ഇരട്ടകൾ ആയി മാറുകയോ, അബോർഷൻ ആകുകയോ ആണ് പതിവ്

മോണോ അമിനോട്ടിക് ഇരട്ടകൾ എന്നാണ് ഇവർ അറിയപ്പെടുക. പതിനായിരം പ്രസവങ്ങളിൽ ഒന്ന് എന്നാണ് ഇതിന്റെ കണക്ക്. പൊക്കിൾ കൊടി കഴുത്തിൽ വലിഞ്ഞു മുറുകുക, പൊക്കിൾക്കൊടി തമ്മിൽ ചുറ്റി മുറുകുക, ഭാരക്കുറവ്, ജനിതക വൈകല്യങ്ങൾ എന്നിവ മൂലം പെരിനേറ്റൽ മോർട്ടാലിറ്റി റേറ്റ് 50%  ആണ്. ഏകദേശം 20 ആഴ്ച മുതൽ അശ്വതിയുടെ കുട്ടികൾക്ക് വളർച്ചക്കുറവും രക്തയോട്ടം കുറവും തുടങ്ങിയിരുന്നു. രക്തയോട്ടം കൂടാൻ Heparin Injection ദിവസവും തുടങ്ങി, എപ്പോൾ വേണമെങ്കിലും രണ്ടു കുട്ടികളും ഉള്ളിൽ വച്ചു മരണപ്പെടാനുള്ള സാധ്യത മുൻകൂട്ടി പറഞ്ഞിരുന്നു. ഏകദേശം 33 ആഴ്ച അടുത്തപ്പോൾ കൂടുതൽ അപകട സാധ്യത ഒഴിവാക്കാൻ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. 1.6kgയും 1.2 kgയും ആയിരുന്നു കുട്ടികളുടെ ശരീരഭാരം.

സീനിയർ‌ ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി(MD. DGO), ഡോ. സുമിത്ര വിശ്വനാഥ്(Fetal Medicine Department),ഡോ. സാജൻ (Neonatologist Department) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് ഡോ. റെജിയുടെ നേതൃത്വത്തിൽ സമാനമായ കേസ് കാരിത്താസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary:  Fraternal Twins in Same Chamber of Uterus; Women give delivery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com