ജീവിതശൈലി ഇങ്ങനെ മാറ്റിക്കോളൂ; സിഒപിഡിയെ ഭയക്കേണ്ട
Mail This Article
ശ്വാസകോശത്തിൽ നിന്നുള്ള വായുപ്രവാഹം (arirflow) തടസ്സപ്പെടുന്നതു കൊണ്ടുണ്ടാകുന്ന ഗുരുതരമായ ഇൻഫ്ലമേറ്ററി ഡിസീസ് ആണ് Chronic Obstructive Pulmonary Disease അഥവാ സിഒപിഡി. എംഫസിമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നീ അവസ്ഥകൾ സിഒപിഡിയിലേക്ക് നയിക്കാം. പുകവലി, രാസവസ്തുക്കളുമായുള്ള സമ്പർക്കം, മലിനീകരണം ഇവയും സിഒപിഡിയ്ക്കു കാരണമാകും.
ശ്വാസംമുട്ടൽ, കടുത്ത ചുമ, നെഞ്ചിന് മുറുക്കം, ശ്വാസകോശ അണുബാധ, ക്ഷീണം, കാരണമില്ലാതെയുള്ള ഭാരം കുറയൽ, കാലിലും പാദത്തിലും ഉപ്പൂറ്റിയിലും വീക്കം എന്നിവ സിഒപിഡി യുടെ ലക്ഷണമാകാം. ഈ ലക്ഷണങ്ങളെ അവഗണിക്കാതെ വൈദ്യസഹായം േതടണം. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ സിഒപിഡിയെ നിയന്ത്രിച്ചു നിർത്താം.
∙പുകവലിക്കുന്ന ആളാണ് എങ്കിൽ ആ ശീലം ഉപേക്ഷിക്കാം. പുകവലി നിർത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
∙സമ്മർദം ഒഴിവാക്കാം. സിഒപിഡി വഷളാക്കാൻ സ്ട്രെസ് കാരണമാകും. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക. ശ്വസനവ്യായാമങ്ങൾ, ധ്യാനം ഇവ ശീലമാക്കുക. ഇവയെല്ലാം ആശ്വാസമേകും.
∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം. ദിവസവുമുള്ള വ്യായാമവും സമീകൃതാഹാരവും ഇതിനു സഹായിക്കും. ജങ്ക്ഫുഡ്, എരിവും എണ്ണയും കൂടിയ ഭക്ഷണം ഇവ ഒഴിവാക്കാം. ആപ്പിൾ, വാൾനട്ട്, ബ്രൊക്കോളി, ആപ്രിക്കോട്ട് ഇവ ശ്വാസകോശത്തിനു നല്ലതാണ്.
∙രോഗാണുക്കളെ അകറ്റി നിർത്താം. രോഗികളില്‍ നിന്നും അകലം പാലിക്കാം. ചുമയോ ജലദോഷമോ നിങ്ങൾക്കുണ്ടെങ്കിൽ ജനത്തിരക്കുള്ള സ്ഥലത്ത് പോകാതിരിക്കുക. കൈകളുടെ ശുചിത്വവും പ്രധാനമാണെന്നോർക്കുക.
English summary: COPD: Symptoms andTreatment