ADVERTISEMENT

പല സ്ത്രീകളിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ഗർഭകാലത്തെ രക്തസ്രാവം. ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ രക്തസ്രാവം സാധാരണയായി കണ്ടുവരാറുണ്ട്. പലപ്പോഴും അത് അത്ര ഗൗരവമേറിയ ഒന്നല്ല. പക്ഷേ, തീരെ അവഗണിക്കേണ്ടതുമല്ല. 

തുള്ളിത്തുള്ളിയായി ചെറിയ രീതിയിൽ രക്തസ്രാവം വരുന്നത് അമ്മയ്ക്കും കുഞ്ഞിനും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഭ്രൂണം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിക്കുമ്പോൾ ചിലരിൽ രക്തസ്രാവവും ചെറിയ വയറു വേദനയും കാണാറുണ്ട്. ഇതു പലരും ആർത്തവമായി തെറ്റിദ്ധരിക്കാറുണ്ട്. ഗർഭപാത്രത്തിനു പുറത്ത് ഫെലോപ്യൻ ട്യൂബിൽ ഗർഭധാരണം നടന്നാൽ രക്തസ്രാവത്തിനു സാധ്യതയുണ്ട്. ഗർഭിണികൾക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും. അതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുത ലാണ്. അണുബാധയുടെ ഭാഗമായും രക്തസ്രാവം ഉണ്ടാകാം. 

ഏതു തരത്തിലുള്ളതായാലും രക്തസ്രാവം കാണുകയാണെങ്കിൽ ഡോക്ടറോട് വിവരം പറഞ്ഞ് വേണ്ട മുൻകരുതലെടുക്കണം. 

English Summary: Vaginal bleeding and blood clots during pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com