ADVERTISEMENT

എട്ടു വർഷം സ്തനാർബുദത്തോടു പൊരുതി ഒടുവിൽ നവാസുദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ സിദ്ദിഖി ഈ ലോകത്തോടു വിട പറഞ്ഞു. 18-ാമത്തെ വയസ്സിലാണ് ശ്യാമ കാന്‍സര്‍ ബാധിതയാണെന്നു കണ്ടെത്തിയത്. പിന്നീട് വര്‍ഷങ്ങളായി അവര്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ വർഷം സഹോദരിയുടെ 25–ാം പിറന്നാളിന് നവാസുദീന്‍ വികാരഭരിതമായ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ചെറിയ പ്രായത്തിലേ രോഗബാധിതയായെങ്കിലും സഹോദരിയുടെ ധൈര്യമാണ് അവളെ മുന്നോട്ടു നയിക്കുന്നതെന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

ബംഗ്ലദേശ് ഫിലിംമേക്കര്‍ മുസ്തഫ സര്‍വാര്‍ ഫാറൂക്കിയുടെ ‘നോ ലാന്‍ഡ്‌സ് മാന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്ന താരം സഹോദരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഉത്തർ പ്രദേശിലുള്ള ബുധാനയിലെ കുടുംബവീട്ടില്‍ എത്തിയിട്ടുണ്ട്.

English Summary: Nawazuddin Siddiqui's sister Syama Tamshi Siddiqui dies after battle with cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com