ന്യുമോണിയയ്ക്കു കാരണം മീൻതല; കണ്ടെത്തിയത് ശ്വാസകോശത്തിൽ
Mail This Article
×
ഏതാനും വർഷങ്ങളായി ന്യുമോണിയ ബാധിച്ച് ഇടയ്ക്കിടെ ആശുപത്രിയിൽ ചികിത്സ തേടിക്കൊണ്ടിരുന്ന രോഗിയുടെ ശ്വാസകോശത്തിൽ നിന്നു മീൻതല കണ്ടെത്തി.
കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ്, ഖത്തറിൽ നിന്നെത്തിയ 52കാരനായ രോഗിയുടെ ശ്വാസകോശത്തിൽ നിന്നു മീൻതല നീക്കം ചെയ്തത്.
ശ്വാസകോശത്തിൽ ഇത് വർഷങ്ങളോളം കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്കു കാരണമായതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ഖത്തറിൽ ഇതിനു മുൻപ് ചികിത്സ തേടിയിരുന്നെങ്കിലും ശ്വാസകോശത്തിലകപ്പെട്ട മീൻതല കണ്ടെത്തിയിരുന്നില്ല.
English Summary: Doctors Recovered Fish Bone from Man's Lungs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.