ADVERTISEMENT

ജീവിതശൈലി രോഗങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗത്തിന്‍റെ സ്ഥാനം. കൊളസ്ട്രോൾ, മറ്റു കൊഴുപ്പുകൾ, ദുർമേദസ്സ്, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ഹൃദ്രോഗം തടയുന്നതിന് അതിന്‍റെ കാരണക്കാരായ അവസ്ഥകളെ അഥവാ റിസ്ക് ഫാക്ടേഴ്സിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

∙ തവിടടങ്ങിയ ധാന്യങ്ങൾ, തോലോടുകൂടിയ പയർ- പരിപ്പ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

∙ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പിന്‍റെ ഉപയോഗം, ബേക്കറി പലഹാരങ്ങൾ എന്നിവ ഹൃദയത്തിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

∙ ശരിരായ ഭക്ഷണക്രമത്തോടൊപ്പം കൃത്യമായ വ്യായാമം ചെയ്യേണ്ടതും ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. രക്തത്തിലെ കൊളസ്ട്രോൾ, പഞ്ചസാര രക്തസമ്മർദം എന്നിവ കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു.

∙ കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി ഹൃദയത്തിന്‍റെയും മറ്റ് പേശികളുടെയും പ്രവർത്തനക്ഷമത വർധിക്കുകയും അതിരോസ്ക്ളീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

English Summary: Heart health tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com