ADVERTISEMENT

വൃക്കരോഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പലരും രോഗം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങൾ അവഗണിക്കുന്നതാണ് ഇതിനു കാരണം. ഏതൊക്കെയാണ് ഈ പ്രാരംഭ ലക്ഷണങ്ങളെന്നു നോക്കാം.

∙ എപ്പോള്‍ മൂത്രമൊഴിച്ചാലും മൂത്രത്തിൽ കൂടുതലായി പത കാണുക.

∙ രാത്രിയിൽ കൂടുതൽ പ്രാവശ്യം മൂത്രം ഒഴിക്കേണ്ടി വരിക.

∙ അതിരാവിലെ മനംപുരട്ടൽ ഉണ്ടാവുക.

∙ മൂത്രത്തിന്റെ അളവു കുറയുക.

∙ കാണങ്കാലിലും പാദങ്ങളിലും മുഖത്തും നീരു കാണുക.

∙ കണ്ണുകൾക്കു ചുറ്റും വീക്കം കാണുക.

∙ വിശപ്പില്ലായ്മ അനുഭവപ്പെടുക.

∙ ക്ഷീണം തോന്നുക, ഏകാഗ്രമായിരിക്കാൻ സാധിക്കാതെ വരിക.

∙ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക.

∙ ഉറക്കം ശരിയാകാതെ വരിക

ഈ ലക്ഷണങ്ങൾ തുടർച്ചയായി നിങ്ങൾക്കുണ്ടെങ്കിൽ വൃക്കരോഗ ചികിത്സകനെ ഉടൻതന്നെ കണ്ട് വേണ്ട നിർദ്ദേശം സ്വീകരിക്കുക.

English Summary: Kidney disease symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com