ADVERTISEMENT

എന്റെ ഒരു സംശയത്തിനുവേണ്ടിയാണ് ഇതെഴുതുന്നത്. എന്റെ രക്തഗ്രൂപ്പ് ഒ (O+)പോസിറ്റീവ് ആണ്. കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടായാൽ അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഞാൻ ഏതു രക്തഗ്രൂപ്പുള്ള സ്ത്രീയെയാണു വിവാഹം കഴിക്കേണ്ടത്? വിശദമായ മറുപടി തന്ന് സഹായിക്കണം. 

ഉത്തരം: രക്തത്തെ പ്ലാസ്മയും അരുണാണുക്കളും ശ്വേതാണുക്കളും മറ്റും ഉൾക്കൊള്ളുന്ന ഒരു ദ്രാവകമായി കണക്കാക്കാം. അന്യരുടെ രക്തം ദാനമായി സ്വീകരിക്കേണ്ടി വരുമ്പോൾ യോജിക്കുന്ന രക്തഗ്രൂപ്പ് മാത്രമേ സ്വീകരിക്കാനാവുകയുള്ളൂ. രക്ത്തെ A, B, AB, O (എ, ബി, എബി, ഒ) ഇങ്ങനെ നാലു ഗ്രൂപ്പുകളായി അടിസ്ഥാനപരമായി വേർതിരിക്കാം. ഈ നാലു ഗ്രൂപ്പുകൾ മാത്രം ആസ്പദമാക്കി ദാനം ചെയ്യുമ്പോൾ ചില രക്തഗ്രൂപ്പുകൾ പിന്നെയും കട്ടപിടിച്ച് ഗുരുതരമായിത്തീരാം. അതിനെ ആസ്പദമാക്കി രക്തഗ്രൂപ്പുകളെ വീണ്ടും ആർഎച്ച് നെഗറ്റീവ്, ആർഎച്ച് പോസിറ്റീവ് എന്നുകൂടി തരംതിരിക്കാം. 

മാതാവ് ആർഎച്ച് നെഗറ്റീവും പിതാവ് ആർഎച്ച് പോസിറ്റീവും ആണെങ്കിൽ ആദ്യത്തെ പ്രസവത്തിൽ, ഗർഭപാത്രത്തിൽ കിടക്കുന്ന കുട്ടിയുടെ രക്തത്തിൽ ‘ആന്റിജൻ’ സൃഷ്ടിക്കുന്ന പ്രതിരോധശക്തി സൃഷ്ടിക്കപ്പെട്ടു തുടങ്ങാം. രോഗാണുക്കളെ നശിപ്പിക്കുവാൻ ശരീരം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ ശക്തിയാണ് ആന്റിജൻ. 

സാധാരണ ഗതിയിൽ ഗുരുതരമായ അളവിൽ ആന്റിബോഡി സൃഷ്ടിക്കപ്പെടാറില്ല. അടുത്ത കുഞ്ഞ് ആർഎച്ച് പോസിറ്റീവ് ആണെങ്കിൽ ഗർഭം പുരോഗമിക്കുമ്പോൾ ആന്റിബോഡീസിന്റെ  അളവ് മാതൃ രക്തത്തിൽ സൃഷ്ടിക്കപ്പെടാം. ഇതുമൂലം ഗർഭസ്ഥ ശിശുവിന്റെയും ആന്റി ബോഡി അളവ് കൂടുതലായി രക്ത അരുണാണുക്കളുടെ അളവ് കുറഞ്ഞാൽ മഞ്ഞപ്പിത്തം മുതലായ രോഗങ്ങൾ വന്നു ഗർഭം അലസിപ്പോയേക്കാം. യോജിക്കുന്ന രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ച് വിവാഹം നടത്തുന്നതു പ്രായോഗികമായിരിക്കില്ല. സാധിക്കുമെങ്കില്‍ ഒരേ രക്തഗ്രൂപ്പിലുള്ള പെണ്ണിനെ വിവാഹം കഴിക്കുന്നതായിരിക്കും ഉത്തമം. 

English Summary: Is it important to know your partner's blood type before getting married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com