ADVERTISEMENT

തലവേദന കഴിഞ്ഞാൽ ഏറ്റവുമധികം ആളുകളെ അലട്ടുന്ന ഒന്നാണ് നടുവേദന. തൊഴിലിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വാഹന ഉപയോഗം വ്യാപകമായതുമൊക്കെ നടുവേദന വർധിക്കാൻ കാരണമായിട്ടുണ്ട്. 

നട്ടെല്ലുമായി ബന്ധിച്ചിരിക്കുന്ന പേശികള്‍ക്കുണ്ടാകുന്ന നീർക്കെട്ടും കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ചലനവള്ളികൾക്കുണ്ടാകുന്ന വലിച്ചിലുമാണ് നടുവേദനയ്ക്കുള്ള പ്രധാന കാരണം. മറ്റൊന്ന് കശേരുക്കൾക്കിടയിലുള്ള ഡിസ്ക് പുറത്തേക്കു തള്ളിവരുന്നതാണ്. പുറത്തോട്ടു തള്ളിയ ഡിസ്ക് നാഡീഞരമ്പുകളിൽ സമ്മർദമേൽപ്പിക്കുമ്പോഴാണ് കാലിന്റെ പിൻവശത്തു കൂടി കഠിനമായ വേദന താഴേക്കു പോകുന്നത്. നടുവിൽ നിന്ന് കാലിന്റെ ഉപ്പൂറ്റി വരെ വ്യാപിക്കുന്ന ഈ വേദനയെ സയാറ്റിക്ക എന്നു പറയും.

നടുവേദന വഷളാകാതിരിക്കാൻ

ശരീരഭാരം കൂടാതെ നോക്കുന്നതും ശരിയായ ശരീരനിലകൾ സ്വീകരിക്കുന്നതും നടുവേദന വരാതിരിക്കാൻ സഹായിക്കും.

∙ പേശികളുടെ ബലം മെച്ചപ്പെടുത്തുന്നതിനായി നീന്തൽ, നടപ്പ് തുടങ്ങിയ വ്യായാമങ്ങൾ ഉപകരിക്കും.

∙ കൂടുതൽ നേരം നിൽക്കേണ്ടി വരുമ്പോൾ ഓരോ കാൽ മാറി മാറി ചെറിയ പലകയോ മറ്റോ വച്ച് ഉയർത്തി നില്‍ക്കണം.

∙ ഭാരമുയർത്തുമ്പോൾ ശരീരത്തോടു ചേർത്തുപിടിച്ച് ഉയർത്തണം.

∙ കസേരയിൽ ഇരിക്കുമ്പോൾ പുറം താങ്ങി നേരേയിരിക്കണം.

∙ ടൂവീലർ ഓടിക്കുമ്പോൾ ചരിഞ്ഞും കൂനിക്കൂടിയും ഇരിക്കാതെ നേരേ നിവർന്നിരുന്ന് ഓടിക്കണം. ഹംപുകളിൽ പരമാവധി വേഗം കുറയ്ക്കണം.

∙ നടുവേദന ഉണ്ടായാൽ ശരീരത്തിന് ആയാസമുണ്ടാക്കുന്ന എല്ലാ പ്രവൃത്തികളും നിർത്തിവച്ച് കിടന്നുതന്നെ വിശ്രമിക്കണം. 

English Summary: Back pain preventing tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com