ADVERTISEMENT

രക്തസമ്മർദത്തിനെ നിശബ്ദകൊലയാളി എന്നാണു വിളിക്കുന്നത്. ബിപി കൂടിയാൽ ചിലപ്പോൾ ഒരു ലക്ഷണവും ഉണ്ടാകണമെന്നില്ല. തലവേദനയോ തലകറക്കമോ കാഴ്ചമങ്ങലോ ചിലപ്പോൾ ഉണ്ടാകാം. 

ഉയർന്ന രക്തസമ്മർദം തലച്ചോറിനെയും ഹൃദയത്തെയും കണ്ണുകളെയും വൃക്കകളെയും തകരാറിലാക്കാം. അകാലമരണവുമുണ്ടാക്കാം. പാരമ്പര്യമായും  അല്ലാതെയും രക്തസമ്മർദമുണ്ടാക്കാം. ടെൻഷനും അമിതവണ്ണവും വ്യായാമവും കൂർക്കം വലിയും വ്യായാമരഹിത ജീവിതവും പുകവലിയും ഉപ്പിന്റെ അമിത  ഉപയോഗവും രക്തസമ്മർദം കൂട്ടും. 

ഗർഭകാലത്തു മാത്രം കാണുന്ന രക്തസമ്മർദവുമുണ്ട്. വളരെ എളുപ്പം വീട്ടിൽ വച്ചു തന്നെ ബിപി നോക്കാം. നോർമൽ–സിസ്റ്റോളിക് 120–ല്‍ കുറവ് – ഡയസ്റ്റോളിക് – 80 ൽ കുറവ്. പ്രീ ഹെപ്പർടെൻഷൻ സിസ്റ്റോളിക് – 120–139 വരെ, ഡയസ്റ്റോളിക് –80–90 വരെ. ഉയർന്ന ഘട്ടം – 1സിസ്റ്റോളിക്– 140–159 വരെ. ഡയസ്റ്റോളിക്–90–99 വരെ. ഉയർന്ന ഘട്ടം– 2സിസ്റ്റോളിക് –160 ൽ കൂടുതൽ. ഡയസ്റ്റോളിക്– 100 ൽ കൂടുതൽ ഗുരുതരാവസ്ഥ–180 ല്‍ കൂടുതൽ– 110 ൽ കൂടുതൽ. അഞ്ചുവർഷം റീപ്ലേസ്മെന്റ് വാറന്റിയോടു കൂടിയ ഡിജിറ്റൽ ബിപി അപ്പാരറ്റസിന് 1500 രൂപയാണ് വില. എല്ലാ സർജിക്കൽ കടകളിലും കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com