ADVERTISEMENT

പ്രമേഹരോഗികളിൽ പലപ്പോഴും മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രമേഹ പൂർവാവസ്ഥകളിൽതന്നെ ഈ സാധ്യത കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശരിയായ ജീവിതചര്യയിലൂടെ പ്രമേഹ പൂർവാവസ്ഥകളും നിയന്ത്രിച്ചു നിർത്തേണ്ടതാണ്.

രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ധമനികൾ ചുരുങ്ങുന്ന അവസ്ഥ പ്രമേഹരോഗികളിൽ കൂടുതലാണ്. അപകടകരമായ കൊഴുപ്പിലെ വിഭാഗങ്ങളാണ് പ്രമേഹരോഗമുള്ളവരിൽ കൂടുതലായുണ്ടാകുന്നത്. കൂടുതൽ കാലം ചെന്നതും നിയന്ത്രണ വിധേയമല്ലാത്തതുമായ പ്രമേഹ രോഗികൾക്ക് വേദന അനുഭവപ്പെടാതെയുള്ള ഹൃദയാഘാതം, നെഞ്ചിടിപ്പ്, ശ്വാസതടസ്സം തുടങ്ങിയവയ്ക്കു സാധ്യത കൂടുതലാണ്.

അതുകൊണ്ട് സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായ ചെറിയ വിഷമങ്ങൾ, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. രക്താതിസമ്മർദം ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കേണ്ടതാണ്.

പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യത പ്രമേഹരോഗികളിൽ കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം വരികയോ രക്തക്കുഴലുകൾ പൊട്ടിപ്പോകുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുക. 

പ്രമേഹം വലിയ രക്തധമനിയെ ബാധിക്കുന്നതിലൂടെയാണ് പക്ഷാഘാതത്തിനു വഴിയൊരുങ്ങുന്നത്. പ്രമേഹത്തോടൊപ്പംതന്നെ പുകവലി, അമിത മദ്യപാനം, ബിപി, അമിതവണ്ണം, രക്തത്തിലെ കൂടിയ കൊഴുപ്പ്, ചില ഹൃദ്രോഗങ്ങൾ, പാരമ്പര്യം എന്നിവയെല്ലാം പക്ഷാഘാതത്തിനു കാരണമാകും.

English Sumamry: How diabetes affects the heart and brain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com