ADVERTISEMENT

അസ്ഥിശോഷണം അഥവാ ഓസ്റ്റിയോപോറോസിസ് പൊതുവെ കലശലായ വേദനയുണ്ടാക്കാറില്ല. നീര് ഇതിന്റെ ലക്ഷണവുമല്ല. എന്നാൽ ചിലതരം കാൻസറോ(മൾട്ടിപ്പിൾ മയലോമ), ടിബിയോ എല്ലിൽ പടർന്നാലോ പടരുന്ന സ്ഥലങ്ങളിൽ കലശലായ വേദനയുണ്ടാക്കാം. 

രക്തത്തിലെ പാരാതൈറോയ്ഡ് ഹോർമോണിന്റെ അളവ് പരിശോധന ചെലവേറിയതെങ്കിലും ചിലരിലെങ്കിലും ചെയ്യേണ്ടി വരും. രോഗത്തിന്റെ പ്രാരംഭഘട്ടങ്ങൾ എക്സ്റേയിൽ കാണില്ല. അസ്ഥിയുടെ ഘടനയും ബലവും അറിയാൻ ഹെക്സ, സെക്സ്, ബിഎംഡി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന ടെസ്റ്റുകളാണ് നല്ലത്. കാൽസ്യം ഗുളികകൾ കഴിച്ചാൽ അസ്ഥിശോഷണം മാറും എന്നത് വ്യാപകമായ തെറ്റിദ്ധാരണയാണ്. രോഗകാരണം കാൽസ്യത്തിന്റെയോ വൈറ്റമിൻ ഡിയുടെയോ കുറവു കൊണ്ടാണെങ്കിൽ മാത്രമേ ഇവ കഴിക്കേണ്ടൂ. അമിതയളവിലോ കൂടുതൽ കാലമോ ഇവ കഴിക്കുന്നത് ആപത്താണ്. 

പാല്, പാലുൽപന്നങ്ങൾ, മുള്ളോടെ കഴിക്കാവുന്ന മത്സ്യം, എല്ല് സൂപ്പ്, ഇലക്കറികൾ, കാബേജ്, ബ്രോക്കോളി, സോയാബീൻസ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയെല്ലാം കാൽസ്യമടങ്ങിയ ഭക്ഷണങ്ങളാണ്. വ്യായാമം, വെയിലുകൊള്ളൽ, പുകവലി ഉപേക്ഷിക്കൽ എന്നിവയും ഗുണകരമാണ്. ആർത്തവം നിന്നവർ, അണ്ഡാശയം നീക്കം ചെയ്തവർ, ഹോർമോൺ ചികിൽസയെടുക്കുന്നവർ, ആസ്മയ്ക്കും ബോധക്കേടിനും (എപ്പിലെപ്സി) ദീർഘകാലം മരുന്നുകഴിക്കുന്നവർ, വയോജനങ്ങൾ എന്നിവരിൽ അസ്ഥിശോഷണമുണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ ആവശ്യമാണ്.

English Summary: Osteoporosis Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com